ചില്‍ഡ്രന്‍സ് പീസ് പ്രൈസ്: ആസിം വെളിമണ്ണയും അന്തിമ പട്ടികയില്‍

Web Desk
2 Min Read

മലാല യൂസഫ് സായി, ഗ്രെറ്റ തന്‍ബെര്‍ഗ്, കോസി ജോണ്‍സണ്‍ തുടങ്ങിയവര്‍ മുന്‍കാല ജേതാക്കള്‍

city exchange


കോഴിക്കോട്: ഈ വര്‍ഷത്തെ ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് പീസ് പ്രൈസ് അന്തിമപട്ടികയില്‍ ആസിം വെളിമണ്ണയും. ലോകമെമ്പാടുമുള്ള കുട്ടികളുടെ അവകാശങ്ങള്‍ക്കായി ധീരമായി പോരാടുന്ന യുവാക്കളുടെ ശ്രദ്ധേയമായ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതാണ് ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് പീസ് പ്രൈസ്. 17ാമത് പുരസ്‌കാരത്തിന്റെ ഫൈനലിസ്റ്റുകളെ കിഡ്സ് റൈറ്റ്സ് ഫൗണ്ടേഷന്‍ രക്ഷാധികാരി ആര്‍ച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടുവാണ് പ്രഖ്യാപിച്ചത്. 39 രാജ്യങ്ങളില്‍ നിന്നുള്ള 169ലധികം നോമിനേഷനുകളില്‍ നിന്നാണ് വിദഗ്ദ്ധ സംഘം മൂന്ന് ഫൈനലിസ്റ്റുകളുടെ ചുരുക്കപ്പട്ടിക തയാറാക്കിയത്. ആസിമിനെ കൂടാതെ മറ്റുള്ളവര്‍ ഇന്ത്യയ്ക്കു പുറമെ ഇംഗ്ലണ്ടില്‍നിന്നും നെതര്‍ലന്‍ഡില്‍നിന്നും ഉള്ളവരാണ്. ഹൈബ്രിഡ് ചടങ്ങ് നവംബര്‍ 13ന് ഹേഗിലെ ഹാള്‍ ഓഫ് നൈറ്റ്സില്‍ നടക്കും.സമാധാനത്തിനുള്ള നോബല്‍ സമ്മാന ജേതാക്കളാണ് എല്ലാ വര്‍ഷവും ചില്‍ഡ്രന്‍സ് പീസ് പ്രൈസ് സമ്മാന വിതരണം നിര്‍വഹിക്കുന്നത്. ഈ വര്‍ഷം 2014ലെ പുരസ്‌കാര ജേതാവായ കൈലാഷ് സത്യാര്‍ത്ഥി വിജയിയെ പ്രഖ്യാപിക്കും. എന്‍കോസി പ്രതിമയ്ക്ക് പുറമെ അവാര്‍ഡ് ജേതാവിന് പഠനത്തിനും പരിചരണത്തിനുമുള്ള ഗ്രാന്റും പ്രഖ്യാപിക്കും. ജേതാവിന് ഒരു ലക്ഷം യൂറോ പ്രോജക്റ്റ് ഫണ്ടും ലഭിക്കും. അതില്‍ പകുതി വിജയിയുടെ തീം എന്താണോ അതിലേക്ക് പോകും. പകുതി കുട്ടികളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന മറ്റ് യുവ പോരാളികളുടെ പ്രോജക്റ്റുകളില്‍ കിഡ്സ് റൈറ്റ്സ് നിക്ഷേപിക്കും.ലോകമെമ്പാടുമുള്ള അംഗപരിമിതരായ കുട്ടികളെ അവരുടെ വിദ്യാഭ്യാസം തുടരാന്‍ പ്രചോദിപ്പിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള 15 വയസ്സുള്ള അംഗപരിമിതനായ കുട്ടിയാണ് മുഹമ്മദ് ആസിം.
വെളിമണ്ണ സ്വദേശിയാണ് മുഹമ്മദ് ആസിം. കൈകളില്ലാതെ ജനിച്ച മുഹമ്മദ് ആസിം 90% അംഗപരിമിതനായതിനാല്‍ നടക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നതിനാല്‍ വീല്‍ചെയറിലാണ് സഞ്ചരിക്കുന്നത്. പ്രൈമറി തലം മാത്രമുണ്ടായിരുന്ന തന്റെ ഗ്രാമത്തിലെ സ്‌കൂള്‍ ഹൈസ്‌കൂളായി ഉയര്‍ത്താനുള്ള പോരാട്ടത്തില്‍ മുഹമ്മദ് ആസിം 52 ദിവസം വീല്‍ചെയറില്‍ 450 കിലോമീറ്റര്‍ മാര്‍ച്ച് നയിച്ചു. ഇതിനായി ആസിം കേരള ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും പ്രതിഷേധ ധര്‍ണകള്‍ സംഘടിപ്പിക്കുകയും ചെയ്തു. 2015ല്‍ കേരള സര്‍ക്കാര്‍ ആസിമിന്റെ ആവശ്യം അംഗീകരിച്ച് ഹൈസ്‌കൂള്‍ പഠനം അനുവദിച്ചു. മുഹമ്മദ് ആസിമിന്റെ ശ്രമഫലമായി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണം 200 ല്‍ നിന്ന് 700 ആയി ഉയര്‍ന്നു. സുപ്രീം കോടതി തനിക്ക് അനുകൂലമായി വിധിക്കുമെന്ന് മുഹമ്മദ് ആസിം ഇപ്പോള്‍ പ്രതീക്ഷിക്കുന്നു.

TAGGED:
Share This Article
Leave a Comment
error: Content is protected !!