കെ സുധാകരന് ജാമ്യം; തെളിവില്ലെന്ന് മനസ്സിലായെന്ന് അദ്ദേഹം; കരിദിനത്തിന് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ്

Web Desk
2 Min Read

കൊച്ചി: തനിക്കെതിരെ പൊലിസിന്റെ കൈവശം യാതൊരു തെളിവുമില്ലെന്ന് മനസ്സിലായതായി കെ സുധാകരന്‍. മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തതിന് പിന്നാലെ ജാമ്യത്തില്‍ വിട്ടതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

ആശങ്കയോ ഭയപ്പാടോ ഇല്ലെന്നും ജുഡീഷ്യറിയില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും പറഞ്ഞ കെ സുധാകരന്‍ കേസിന്റെ മെറിറ്റും ഡീമെറിറ്റും കോടതി വിലയിരുത്തട്ടെയെന്നും ആവശ്യപ്പെട്ടു. അത് താന്‍ ഉള്‍ക്കൊള്ളുമെന്നും പറഞ്ഞു.

മോന്‍സനെ തള്ളാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് മോന്‍സന് ആജീവനാന്ത ശിക്ഷ ലഭിച്ചുവെന്നും ഇനി അയാള്‍ക്കെതിരെ താന്‍ എന്താണ് പറയേണ്ടതെന്നും സുധാകരന്‍ ചോദിച്ചു.

- Advertisement -
Ad image

അതിനിടെ കെ സുധാകരനെ അറസ്റ്റ് ചെയ്തതിനെതിരെ സംസ്ഥാനത്ത് രണ്ടു ദിവസം വ്യാപക പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു. കോണ്‍ഗ്രസ് കരിദിനമായി ആചരിക്കുമെന്ന് കെ പി സി സി നേതൃത്വം അറിയിച്ചു.

കെ സുധാകരനെ അറസ്റ്റ് ചെയ്ത നടപടി രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമാണെന്ന് കെ പി സി സി നേതാക്കള്‍ ആരോപിച്ചു. കേരളത്തിലെ കെ പി സി സി നേതൃത്വത്തിനെതിരെ സി പി എം സംസ്ഥാന സെക്രട്ടറി നടത്തിയ രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമായാണ് അറ്സ്റ്റെന്നും അതിന്റെ ഭാഗമായാണ് കെ സുധാകരനെ ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയതെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സി പി എമ്മിന്റെ രാഷ്ട്രീയ ഗൂഡാലോചന മുന്‍കൂട്ടി കണ്ടാണ് കോണ്‍ഗ്രസ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചത്. കേരളത്തിന്റെ കോണ്‍ഗ്രസിന്റെ കരുത്തിനെ ഇല്ലാതാക്കാനുള്ള സി പി എമ്മിന്റെ രാഷ്ട്രീയ തന്ത്രത്തിനെതിരെ പ്രതിഷേധം കത്തുമെന്നും നേതാക്കള്‍ പറഞ്ഞു.

രാഷ്ട്രീയ എതിരാളികളെ അപവാദ പ്രചരണം നടത്തി അവര്‍ക്കെതിരെ കള്ളക്കേസുണ്ടാക്കാനും അപമാനിക്കാനും മാത്രമാണ് സി പി എം മഞ്ഞപ്പത്രവും ഗോസിപ്പ് ചാനലും നടത്തുന്നതെന്നും പച്ചയായ നുണകള്‍ പ്രചരിപ്പിച്ച് രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ ശ്രമിക്കുന്ന എം വി ഗോവിന്ദനും പാര്‍ട്ടിക്കാര്‍ക്കുമെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ചോദിച്ചു.

ഭയപ്പെടുത്തി കീഴ്പ്പെടുത്താന്‍ ശ്രമിച്ചാല്‍ തോല്‍ക്കുന്നത് സി പി എം തന്നെയായിരിക്കുമെന്നും കെ പി സി സി ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

Share This Article
Leave a Comment
error: Content is protected !!