ഖത്തര്‍ അമീറും തുര്‍ക്കി പ്രസിഡന്റും തന്ത്രപ്രധാന ബന്ധങ്ങളും പ്രാദേശിക സാഹചര്യങ്ങളും ചര്‍ച്ച ചെയ്തു

Web Desk
1 Min Read

ന്യൂയോര്‍ക്ക്: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗനും കൂടിക്കാഴ്ച നടത്തി. ന്യൂയോര്‍ക്കില്‍ യു എന്‍ ആസ്ഥാനത്ത് നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ 81-ാം പൊതുസഭാ സമ്മേളനത്തോടനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച.

city exchange

ഖത്തറും തുര്‍ക്കിയും തമ്മിലുള്ള തന്ത്രപ്രധാന ബന്ധം കൂടിക്കാഴ്ചയില്‍ വിലയിരുത്തി. വിവിധ മേഖലകളിലെ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള മാര്‍ഗങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു.

പൊതുസഭയുടെ അജന്‍ഡയിലെ പ്രധാന വിഷയങ്ങളും ഏറ്റവും പുതിയ പ്രാദേശിക, അന്താരാഷ്ട്ര സംഭവവികാസങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. മേഖലയില്‍ മാറിവരുന്ന സാഹചര്യങ്ങള്‍, സംഘര്‍ഷം കുറയ്ക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങള്‍, ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ എന്നിവയും ചര്‍ച്ചയില്‍ ഉള്‍പ്പെട്ടു.

മേഖലയില്‍ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ചും ഇരുവരും അഭിപ്രായങ്ങള്‍ കൈമാറി. പരസ്പര താത്പര്യമുള്ള നിലവിലെ വിവിധ വിഷയങ്ങളിലും കാഴ്ചപ്പാടുകള്‍ പങ്കുവെച്ചു.

- Advertisement -
Ad image

ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍താനിയും അമീറിനൊപ്പമുള്ള ഔദ്യോഗിക പ്രതിനിധി സംഘത്തിലെ അംഗങ്ങളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

തുര്‍ക്കി പ്രസിഡന്റിനൊപ്പമുള്ള ഔദ്യോഗിക പ്രതിനിധി സംഘത്തിലെ നിരവധി മന്ത്രിമാരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!