
ആലുവ: ഇടതുപക്ഷ സര്‍ക്കാര്‍ താറുമാറാക്കിയ മെഡിസെപ് പദ്ധതി പുന:ക്രമീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍ പറഞ്ഞു. എറണാകുളത്ത് നടക്കുന്ന കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ 42-ാം സംസ്ഥാന സമ്മേളനത്തിനായി ചേര്‍ന്ന സ്വാഗതസംഘം രൂപീകരണയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കളമശ്ശേരി പി ഡബ്ല്യു ഡി റസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ എറണാകുളം ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എം എല്‍ എ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സമ്മേളനം വന്‍ വിജയമാക്കി തീര്‍ക്കുന്നതിന് എല്ലാവിധ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു.

കെ എസ് എസ് പി എ സംസ്ഥാന പ്രസിഡന്റ് എം പി വേലായുധന്‍, ജനറല്‍ സെക്രട്ടറി ടി എസ് സലീം, സംസ്ഥാന ട്രഷറര്‍ കെ വി മുരളി, സംസ്ഥാന വൈസ് പ്രസിഡണ്ട്മാരായ കുഞ്ഞുമൊയ്തീന്‍, വരദരാജന്‍ നായര്‍, സി ബാലന്‍, ജോര്‍ജ് പി എബ്രഹാം, വനജ, സംസ്ഥാന ഭാരവാഹികളായ ടി എസ് രാധാമണി, രാജേന്ദ്രകുമാര്‍, കോട്ടാത്തല മോഹനന്‍, തെങ്ങുംകോട് ശശി, സുകുമാരന്‍ നായര്‍, ബാബുരാജ്, കുഞ്ഞിമുത്തു, യശോധരന്‍പിള്ള, ചിദംബരം, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മുരളി നെയ്യാറ്റിന്‍കര, എ ഡി റാഫേല്‍, പി എം മൈതീന്‍, തോമസ് മല്ലിപ്പുറം, സലിം, റഷീദ്, എം പി ഗീവര്‍ഗീസ്, ജില്ലാ ഭാരവാഹികളായ സുവര്‍ണ്ണന്‍, സി വി ഗോപി, പരമേശ്വരന്‍ നായര്‍, പോളച്ചന്‍ മാസ്റ്റര്‍, വാരിയത്ത് മോഹനന്‍ കുമാര്‍, ഐവാന്‍ സെബാസ്റ്റ്യന്‍, ബാലകൃഷ്ണന്‍, സുന്ദരം, പ്രൊഫ. ഷരീഫ്, ശ്രീരാമചന്ദ്രന്‍, മണിലാല്‍, പ്രൊഫ. ചന്ദ്രശേഖരപിള്ള തുടങ്ങിയവര്‍ സംസാരിച്ചു. കെ വി മുരളി വര്‍ക്കിംഗ് ചെയര്‍മാനായും ജോര്‍ജ് പി എബ്രഹാം ജനറല്‍ കണ്‍വീനറായും കെ കെ അബ്ദുല്‍ അസീസ് കണ്‍വീനറായും സമ്മേളന നടത്തിപ്പിനായി 501 പേര്‍ അടങ്ങുന്ന സ്വാഗതസംഘം രൂപീകരിച്ചു.
