‘ഇശല്‍ വഴികളിലൂടെ ഒ എം’ പോസ്റ്റര്‍ പ്രകാശനം ചെയ്തു

Web Desk
1 Min Read

ദോഹ: പാട്ടെഴുത്തിന്റെ അഞ്ചു പതിറ്റാണ്ടുകള്‍ പിന്നിടുന്ന മാപ്പിള കവി ഒ എം കരുവാരക്കുണ്ടിന്റെ പാട്ടുവഴികളെ ആസ്പദമാക്കി മാപ്പിളകലാ അക്കാദമി ഖത്തര്‍ നിര്‍മ്മിക്കുന്ന ഡോക്യുമെന്ററിയുടെ ലോഗോ പ്രകാശനവും കവിക്ക് സ്നേഹാദരവുമായി സംഘടിപ്പിക്കുന്ന ‘ഇശല്‍ വഴികളിലൂടെ
ഒ എം’ പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനവും നടന്നു. അക്കാദമി രക്ഷാധികാരിയും ലോക കേരള സഭ അംഗവുമായ അബ്ദുറഊഫ് കൊണ്ടോട്ടി, അക്കാദമി കണ്‍വീനറും പ്രോഗ്രാം മെയിന്‍ സ്‌പോണ്‍സറുമായ സ്‌കൈ വേ ഗ്രൂപ്പ് എം ഡി ശംസുദ്ധീന്‍ സ്‌കൈ വേ, പ്രോഗ്രാം അസോസിയേറ്റ് സ്പോണ്‍സര്‍ അല്‍ സുവൈദ് ഗ്രൂപ്പ് ഡയറക്ടര്‍ ഫൈസല്‍ റസാഖ് തുടങ്ങിയവര്‍ ചേര്‍ന്ന് പ്രകാശനം നിര്‍വഹിച്ചു.

city exchange

റേഡിയോ മലയാളം ഓഫീസില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ മുഹ്‌സിന്‍ തളിക്കുളം, സെക്രട്ടറി നവാസ് ഗുരുവായൂര്‍, ട്രഷറര്‍ ബഷീര്‍ അമ്പലത്ത്, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷെഫീര്‍ വാടാനപ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു.

മാര്‍ച്ച് രണ്ടിന് വ്യാഴാഴ്ച്ച വൈകിട്ട് ആറരയ്ക്ക് ഐ സി സി അശോക ഹാളില്‍ നടക്കുന്ന സ്നേഹാദരത്തില്‍ ഒ എം കരുവാരക്കുണ്ടിന്റെ സാന്നിധ്യത്തില്‍ ഖത്തറിലെ ഗായകര്‍ അദ്ദേഹം രചിച്ച ഗാനങ്ങള്‍ ആലപിക്കും. പ്രവേശനം സൗജന്യമാണെന്ന് സംഘടകര്‍ അറിയിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!