

ദോഹ: ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച വിവിധ പരിപാടികളുടെ ഗ്രാന്റ് ഫിനാലെ അല്‍ അറബി സ്പോര്‍ട്സ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ അരങ്ങേറി.


ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ മുഖ്യാതിഥിയായിരുന്നു. ഐ സി സി പ്രസിഡന്റ് പി എന്‍ ബാബുരാജന്‍ അധ്യക്ഷത വഹിച്ചു. ഖത്തറിലെ ബിസിനസ് പ്രമുഖന്‍ അഷറഫ് അബു ഇസ്സ, ലഫ്. കേണല്‍ റാഷിദ് അല്‍ ഖയാറിന്‍, മേജര്‍ തലാല്‍ മെനസ്സര്‍ അല്‍ മധൗരി, ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി സേവ്യര്‍ ധന്‍രാജ്, സംഘാടക സമിതി ചെയര്‍മാന്‍ എ പി മണികണ്ഠന്‍, ഐ സി സി ജനറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍, ഐ സി സി വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗേലു എന്നിവര്‍ പ്രസംഗിച്ചു.


ഇന്ത്യന്‍ സാംസ്‌ക്കാരിക പാരമ്പര്യത്തിന്റെ മഹനീയത വിളിച്ചോതുന്ന വ്യത്യസ്ത പരിപാടികളാണ് അവതരിപ്പിച്ചത്. ലൈവ് ഓര്‍ക്കസ്ട്ര, ദാനിഷ് ഹുസൈന്‍ ബദയൂനിയും സംഘവും അവതരിപ്പിച്ച ഖവാലി, മാജിക്ക് ഷോ തുടങ്ങിയവ ഗ്രാന്റ് ഫിനാലെയുടെ മാറ്റുകൂട്ടി. വിവിധ ഇന്ത്യന്‍ സാംസ്‌ക്കാരിക സംഘടനകളും ഇന്ത്യന്‍ സ്‌കൂളുകളും സമാപന പരിപാടിയില്‍ പങ്കെടുത്തു.










