അല്‍ സദ്ദില്‍ നിന്ന് സാവി ബാഴ്‌സലോണയിലേക്ക്

Web Desk
1 Min Read

ബാഴ്‌സലോണ: ഖത്തര്‍ ഫുട്ബാള്‍ ക്ലബ് അല്‍ സദ്ദിന്റെ പരിശീലകന്‍ സൂപ്പര്‍താരം സാവി ഹെര്‍ണാണ്ടസ് സ്വന്തം ക്ലബായ ബാഴ്സലോണയിലേക്ക് മടങ്ങുന്നു. ഹെഡ് കോച്ചായാണ് സാവിയുടെ മടക്കമെന്നാണ് വിവരം. സൂപ്പര്‍ താരത്തിന്റെ തിരിച്ചുവരവ് കാറ്റലന്‍ ക്ലബ് ഉടന്‍ പ്രഖ്യാപിച്ചേക്കും.

city exchange

സാവിയെ വിട്ടുകിട്ടുന്നതിന് തങ്ങളുമായി ബാഴ്സലോണ ചര്‍ച്ചകള്‍ നടത്തുകയും കരാറിലേര്‍പ്പെടുകയും ചെയ്തതായി അല്‍ സദ്ദ് വക്താക്കള്‍ വ്യക്തമാക്കുന്നു. സാവിയുടെ റിലീസ് ക്ലോസിന് വേണ്ട തുക ബാഴ്സലോണ നല്‍കിയിട്ടുണ്ടെന്നും അല്‍ സദ്ദ് ചീഫ് എക്സിക്യൂട്ടീവ് തുര്‍ക്കി അല്‍ അലി പറഞ്ഞു. സാവിക്കായി 5.8 മില്യണ്‍ യൂറോയാണ് ബാഴ്‌സലോണ അല്‍ സദ്ദിന് നല്കിയതെന്നാണ് റിപ്പോര്‍ട്ട്.

ഭാവിയില്‍ ബാഴ്സലോണയുമായുള്ള സഹകരണങ്ങള്‍ക്കും ധാരണയായിട്ടുണ്ടെന്നും അല്‍ സദ്ദിന്റെ ചരിത്രത്തിലെ പ്രധാനപ്പെട്ടയാളാണ് സാവിയെന്നും അദ്ദേഹത്തിന് വിജയം നേരുന്നതായും അല്‍ അലി പറഞ്ഞു.

- Advertisement -
Ad image

ചര്‍ച്ചകള്‍ക്കായി ബാഴ്സലോണ അവരുടെ വൈസ് പ്രസിഡന്റ് റാഫ യസ്തെയെ ബുധനാഴ്ച ദോഹയിലേയ്ക്ക് അയച്ചിരുന്നു. നേരത്തെ സാവിയെ തങ്ങളുടെ ടീമില്‍ തന്നെ നിലനിര്‍ത്തണമെന്നായിരുന്നു അല്‍ സദ്ദിന്റെ നിലപാട്.
എന്നാല്‍ ബാഴ്സലോണ നേരിടുന്ന പ്രതിസന്ധിയെ തുടര്‍ന്ന് ടീമിലേക്ക് തിരിച്ച് പോവാനുള്ള ആഗ്രഹം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സാവി അറിയിച്ചതായും
അത് മനസിലാക്കിയ തങ്ങള്‍ അദ്ദേഹത്തിന്റെ വഴിയില്‍ തടസം നില്‍ക്കേണ്ടെന്ന് തീരുമാനിച്ചതായും അല്‍ അലി കൂട്ടിച്ചേര്‍ത്തു.

വലിയ കടബാധ്യതയിലാണ് ബാഴ്സലോണ മുന്നോട്ട് പോകുന്നതെന്ന് ക്ലബ് അധികൃതര്‍ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. മെസി കൂടി പോയതോടെ ക്ലബ് വലിയ പ്രതിസന്ധിയിലായിരുന്നു. ബാഴ്സലോണയ്ക്ക് കീഴില്‍ നാല് ചാംപ്യന്‍സ് ട്രോഫി ഉള്‍പ്പെടെ നിരവധി പ്രധാന കപ്പുകള്‍ സാവി നേടിയിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!