

ജനീവ: അഭയാര്‍ഥികള്‍, കുടിയിറക്കപ്പെട്ടവര്‍, പരിക്കേറ്റവര്‍, അനാഥര്‍, ഗാസ മുനമ്പിലെ ഇസ്രയേല്‍ ആക്രമണം മൂലം ദുരിതമനുഭവിക്കുന്നവര്‍ എന്നിവരെ ലക്ഷ്യമിട്ട് പ്രാരംഭ മാനുഷിക സഹായ പാക്കേജായി 50 മില്യണ്‍ ഡോളര്‍ നല്‍കുമെന്ന് ഖത്തര്‍ പ്രഖ്യാപിച്ചു.

ജനീവയിലെ രണ്ടാം ഗ്ലോബല്‍ റെഫ്യൂജി ഫോറത്തിന്റെ ഉന്നതതല സെഗ്മെന്റില്‍ പങ്കെടുത്ത വേളയില്‍ എജ്യുക്കേഷന്‍ എബൗവ് ഓള്‍ ഫൗണ്ടേഷന്റെ അല്‍ ഫഖൂറ പ്രോഗ്രാമിലൂടെ ഫലസ്തീന്‍ യുവാക്കള്‍ക്ക് 100 സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുമെന്നും ഖത്തര്‍ അറിയിച്ചു.
