

ദോഹ: അറബ് കപ്പിനിടയില്‍ നവംബര്‍ 30നും ഡിസംബര്‍ 18നുമിടയില്‍ ദോഹ മെട്രോ ഉപയോഗിച്ചവരുടെ എണ്ണം രണ്ടര മില്യന്‍. പ്രതിദിനം ഏകദേശം ഒന്നേകാല്‍ ലക്ഷത്തിലേറെ പേരാണ് ദോഹ മെട്രോയില്‍ യാത്ര ചെയ്തത്.

അറബ് കപ്പ് മത്സര കാലത്ത് അരലക്ഷം ട്രിപ്പുകള്‍ നടത്തിയ ദോഹ മെട്രോ 885,000 കിലോമീറ്ററാണ് ആകെ യാത്ര ചെയ്തത്. ഓരോ രണ്ടര മിനിറ്റിനിടയില്‍ ഒരു ലൈനില്‍ ഒരു ഭാഗത്തേക്ക് സര്‍വീസ് നടത്തിയിരുന്നു.

ഖത്തര്‍ ദേശീയ ദിനത്തില്‍ ഏകദേശം രണ്ടര ലക്ഷത്തോളം യാത്രക്കാരാണ് മെട്രോ ഉപയോഗപ്പെടുത്തിയത്. അറബ് കപ്പ് ടൂര്‍ണമെന്റ് ഫാന്‍സിന് ഫാന്‍ ഐ ഡിയായ ഹയ്യാ കാര്‍ഡ് ഉപയോഗിച്ച് കളി സമയങ്ങളില്‍ പരിധികളില്ലാതെ യാത്ര ചെയ്യാനുള്ള അനുവാദമുണ്ടായിരുന്നു.

