സംവിധായകന്‍ ആന്റണി ഈസ്റ്റ്മാന്‍ വിടവാങ്ങി

Web Desk
1 Min Read

തൃശൂര്‍: നടി സില്‍ക്ക് സ്മിതയെയും സംഗീത സംവിധായകന്‍ ജോണ്‍സനെയും ആദ്യമായി സിനിമയില്‍ അവതരിപ്പിച്ച് ആന്റണി ഈസ്റ്റ്മാന്‍ വിടവാങ്ങി.74 വയസായിരുന്നു. സിനിമാ മേഖലയില്‍ നിശ്ചല ഛായാഗ്രാഹകനായും സംവിധാനം, നിര്‍മ്മാണം, തിരക്കഥ, കഥ, എന്നീ മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് ആന്റണി. ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂരില്‍ വച്ചാണ് മരണം. സംസ്‌കാരം പിന്നീട്.തൃശൂര്‍ ജില്ലയിലെ കുന്നംകുളം ചൊവ്വന്നൂരില്‍ മുരിങ്ങാത്തേരി കുരിയാക്കോസിന്റെയും മാര്‍ത്തയുടെയും മകനായി 1946 ഓഗസ്റ്റ് 26നാണ് ജനനം. ഫോട്ടോഗ്രാഫറായി ജീവിതം ആരംഭിച്ച അദ്ദേഹം എറണാകുളത്തേക്കു വരികയും ഈസ്റ്റ്മാന്‍ എന്ന പേരില്‍ ഒരു സ്റ്റുഡിയോ ആരംഭിക്കുകയും ചെയ്തു. അങ്ങനെയാണ് ആന്റണി ഈസ്റ്റ്മാന്‍ എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങിയത്.
ആറ് സിനിമകളാണ് ആന്റണി ഈസ്റ്റ്മാന്‍ സംവിധാനം ചെയ്തത്. സില്‍ക്ക് സ്മിത, സംഗീതസംവിധായകന്‍ ജോണ്‍സണ്‍ തുടങ്ങി ഒട്ടേറെപ്പേര്‍ അരങ്ങേറ്റം കുറിച്ച ഇണയെത്തേടി ആയിരുന്നു ആദ്യം സംവിധാനം ചെയ്ത ചിത്രം. വയല്‍, അമ്പട ഞാനേ, വര്‍ണത്തേര്, ഐസ്‌ക്രീം, മൃദുല എന്നിവയാണ് മറ്റ് ചിത്രങ്ങള്‍. ഈ തണലില്‍ ഇത്തിരി നേരം, തസ്‌കരവീരന്‍ എന്നീ ചിത്രങ്ങളുടെ കഥയും ആന്റണിയുടേതാണ്. പാര്‍വ്വതീപരിണയം എന്ന ചിത്രത്തിന്റെ നിര്‍മാതാവാണ്.

city exchange
Share This Article
Leave a Comment
error: Content is protected !!