വിമാനത്താവളങ്ങളിലെ പി.സി.ആര്‍ കൊള്ളയ്ക്ക് അല്പം ആശ്വാസം

Web Desk
0 Min Read

കോഴിക്കോട്:

city exchange

കേരളത്തിലെ വിമാനത്താവളങ്ങളില്‍ പ്രവാസികളില്‍ നിന്ന് റാപിഡ് പി.സി.ആര്‍ പരിശോധനക്ക് ഈടാക്കുന്ന നിരക്ക് അധികൃതര്‍ കുറച്ചു. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിമാനത്താവളങ്ങളില്‍ ഇനി മുതല്‍ 1580 രൂപയാണ് റാപിഡ് പി.സി.ആറിന് ഈടാക്കുക. നേരത്തേ, ഇത് 2490 രൂപയായിരുന്നു. 910 രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്. പുതിയ നിരക്ക് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടപ്പാക്കി. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലല്ലാത്ത വിമാനത്താവളങ്ങളിലും വൈകാതെ പുതിയ നിരക്ക് നടപ്പാക്കുമെന്നാണ് അറിയുന്നത്.

Share This Article
Leave a Comment
error: Content is protected !!