റോണാള്‍ഡോ; ഗോളടി വീരന്‍

Web Desk
1 Min Read

ലണ്ടന്‍: രാജ്യാന്തര ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന കളിക്കാരന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 180 മത്സരങ്ങളില്‍ നിന്നും 111 ഗോളുകളാണ് റൊണാള്‍ഡോ പോര്‍ച്ചുഗലിനായി നേടിയത്. ഇറാനിയന്‍ ഇതിഹാസ താരം അലി ദേയിയുടെ 109 ഗോളെന്ന റിക്കാര്‍ഡാണ് റൊണാള്‍ഡോ മറികടന്നത്.

city exchange


ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരെയായിരുന്നു ക്രിസ്റ്റ്യാനോയുടെ ചരിത്ര നേട്ടം. മത്സരത്തില്‍ രണ്ട് ഗോളുകളാണ് റൊണാള്‍ഡോ നേടിയത്. നാല്‍പത്തിയഞ്ചാം മിനിറ്റില്‍ മുന്നിലെത്തിയ അയര്‍ലന്‍ഡിനെ ക്രിസ്റ്റ്യാനോയുടെ ഇരട്ടഗോളിലാണ് പോര്‍ച്ചുഗല്‍ മറികടന്നത്. 89, 96 മിനിറ്റുകളിലായിരുന്നു ഗോളുകള്‍.

2003ല്‍ പതിനെട്ടാം വയസിലാണ് പോര്‍ച്ചുഗലിന് വേണ്ടി റൊണാള്‍ഡോ രാജ്യാന്തര ഫുട്ബോളില്‍ അരങ്ങേറിയത്. അയര്‍ലന്‍ഡിനെതിരായ മത്സരത്തോടെ ഏറ്റവുമധികം അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച യൂറോപ്യന്‍ താരമെന്ന റിക്കാര്‍ഡും റൊണാള്‍ഡോയുടെ പേരിലായി. സെര്‍ജിയോ റാമോസിനെയാണ് പിന്നിലാക്കിയത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!