ഹനിക്കപ്പെടുന്ന പൗരസ്വാതന്ത്ര്യം; മുസ്‌ലിം യൂത്ത് ലീഗ് സെമിനാര്‍ ഇന്ന്

Web Desk
1 Min Read

കോഴിക്കോട്: മത സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം ഉള്‍പ്പെടെയുള്ള പൗരാവകാശങ്ങള്‍ കവരുന്ന സാഹചര്യത്തില്‍ ഹനിക്കപ്പെടുന്ന പൗരസ്വാതന്ത്ര്യം എന്ന ശീര്‍ഷകത്തില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഫെബ്രുവരി 20ന് സെമിനാര്‍ സംഘടിപ്പിക്കുന്നു.

city exchange

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിലെ ശിഹാബ് തങ്ങള്‍ ഓഡിറ്റോറിയത്തില്‍ ഉച്ചക്ക് ശേഷം മൂന്ന് മണിക്കാരംഭിക്കുന്ന സെമിനാര്‍ മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്്ഘാടനം ചെയ്യും. മുസ്ലിം ലീഗ് അഖിലേന്ത്യ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം പി, സാഹിത്യകാരന്‍ പി കെ പാറക്കടവ്, മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളായിരിക്കും.

സംഘ് പരിവാര്‍ അധികാരം കയ്യാളുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നിരന്തരമായുണ്ടാവുന്ന മനുഷ്യാവകാശ ധ്വംസനങ്ങളുടെ കാലത്താണ് ഇങ്ങനെയൊരു സെമിനാര്‍ സംഘടിപ്പിക്കുന്നത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!