

മുംബൈ: പാകിസ്ഥാനെതിരായ ലോകകപ്പിലെ തോല്‍വിയില്‍ മുഹമ്മദ് ഷമിയ്ക്കെതിരെ സൈബര്‍ ആക്രമണവുമായി ഹിന്ദു തീവ്രവാദികള്‍. മുഹമ്മദ് ഷമിയുടെ മുസ്‌ലിം ഐഡന്റിന്റി ഉയര്‍ത്തിക്കാട്ടിയാണ് ഹിന്ദു തീവ്രവാദികള്‍ സൈബര്‍ ആക്രമണവുമായി രംഗത്തെത്തിയത്.

പാകിസ്താനില്‍ നിന്നും പണം വാങ്ങിയാണ് ഷമി കളിച്ചതെന്നും പാകിസ്താനോടുള്ള കൂറുള്ള ഇന്ത്യന്‍ മുസ്‌ലിം എന്നൊക്കെയാണ് ഹിന്ദു തീവ്രവാദികള്‍ ഷെമിക്കെതിരെ ആക്രമണത്തില്‍ പ്രയോഗിക്കുന്ന വാക്കുകള്‍.

എന്നാല്‍ ഹിന്ദു തീവ്രവാദികള്‍ മുഹമ്മദ് ഷെമിയ്‌ക്കെതിരെ തിരിഞ്ഞതിലും കടുത്ത പ്രതിഷേധം സൈബര്‍ ലോകത്തുയരുന്നുണ്ട്. രാഷ്ട്രീയ- സാമൂഹ്യ- സാംസ്‌കാരിക- മാധ്യമ രംഗത്തെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്.
ഷമിയ്ക്ക് പിന്തുണയുമായി ഇന്ത്യന്‍ താരങ്ങള്‍ എത്രയും പെട്ടെന്ന് രംഗത്തെത്തണമെന്ന ആവശ്യമാണ് ഹിന്ദു തീവ്രവാദ കമന്റുകള്‍ക്കെതിരെ പ്രതികരിക്കുന്നവര്‍ ഉന്നയിക്കുന്നത്. പാകിസ്ഥാനെതിരായ മത്സരത്തിന് മുന്‍പ് വംശീ വിവേചനങ്ങള്‍ക്കെതിരെ ഇന്ത്യന്‍ ടീം മുട്ടുകുത്തി പ്രതിഷേധിച്ചിരുന്നവര്‍ സ്വന്തം ടീമംഗം ആക്രമിക്കപ്പെടുമ്പോള്‍ ഒന്നും മിണ്ടാതിരുക്കുന്നതെന്താണെന്ന വിമര്‍ശനവും ഉയരുന്നു.
ഷമിക്കെതിരെ നടക്കുന്നത് ഇസ്ലാമോഫോബിക് ആയ വിദ്വേഷ പ്രചരണമാണെന്നും ഭരണകൂടത്തിന് ഇതില്‍ ഉത്തരവാദിത്തമുണ്ടെന്നും മാധ്യമ പ്രവര്‍ത്തക റാണ അയ്യൂബ് പ്രതികരിച്ചു.
മത്സരശേഷം പാക് താരത്തെ ആശ്ലേഷിച്ച കോഹ്ലിയുടെ നടപടി അഭിനന്ദനാര്‍ഹമാണെന്നും ഷമിയേയും ഇതുപോലെ ചേര്‍ത്തുനിര്‍ത്താന്‍ കോഹ്ലിയ്ക്കാകണമെന്നും സലില്‍ ത്രിപാഠി പറഞ്ഞു.
ഷമിയ്ക്കെതിരായ ആക്രമണങ്ങളില്‍ പ്രതികരിക്കാതിരുന്നാല്‍ കോഹ്ലി ക്യാപ്റ്റന്‍ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നാണ് അജയ് കാമത്ത് പറഞ്ഞത്.
ഞായറാഴ്ച നടന്ന മത്സരത്തില്‍ ഇന്ത്യ 10 വിക്കറ്റിനാണ് പാകിസ്ഥാനോട് പരാജയപ്പെട്ടത്. ലോകകപ്പില്‍ ആദ്യമായാണ് ഇന്ത്യ പാകിസ്ഥാനോട് തോല്‍ക്കുന്നത്. 18-ാം ഓവര്‍ എറിഞ്ഞ ഷമി 17 റണ്‍സ് വിട്ടുകൊടുത്തിരുന്നു. ഇതിന്റെ പേരിലാണ് ഷമിയ്ക്കെതിരായ ആക്രമണം നടത്തുന്നത്. എന്നാല്‍ കളിയിലുടനീളം മോശം പ്രകടനം നടത്തിയ മറ്റു പത്തുപേരെ കുറിച്ചും മിണ്ടാത്ത ഹിന്ദു തീവ്രവാദികള്‍ ഷെമിയുടെ മുസ്‌ലിം പേരുവെച്ച് ഇരയെ തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ നിര തകര്‍ന്നടിഞ്ഞതിനെ കുറിച്ചോ ഫീല്‍ഡിംഗ് ഒരുക്കുന്നതില്‍ കോഹ്‌ലിയെടുത്ത മോശം തീരുമാനങ്ങളെ കുറിച്ചോ ഇവരാരും ഒരക്ഷരം മിണ്ടിയിട്ടില്ല.
ഷെമിക്കെതിരെ സൈബര്‍ ആക്രമണം മാത്രമല്ല ഹിന്ദു തീവ്രവാദം തലക്കുപിടിച്ച ഏതാനും പേര്‍ പഞ്ചാബിലെ കശ്മീരി വിദ്യാര്‍ഥികളെ ആക്രമിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശില്‍ നിന്നും ബീഹാറില്‍ നിന്നുമുള്ളവരാണ് പാകിസ്താനെതിരായ ഇന്ത്യയുടെ തോല്‍വിക്കു പിന്നാലെ കശ്മീരി വിദ്യാര്‍ഥികളെ ആക്രമിച്ചത്. പഞ്ചാബിലെ വിവിധ കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളോട് നിങ്ങള്‍ പാകിസ്താനികളാണെന്നു പറഞ്ഞുകൊണ്ടായിരുന്നു ആക്രമണം നടത്തിയത്. പഞ്ചാബികളായ പരിസര വാസികളാണ് വിദ്യാര്‍ഥികളെ രക്ഷപ്പെടുത്തിയത്.
കശ്മീരി വിദ്യാര്‍ഥികളുടെ മുറികളിലേക്ക് വടിയുമായി എത്തി അതിക്രമിച്ച കയറി ആക്രമിക്കുകയായിരുന്നുവെന്നാണ് ഭായ് ഗുരുദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയറിംഗ് ആന്റ് ടെക്‌നോളജിയിലെ എന്‍ജിനിയറിംഗ് വിദ്യാര്‍ഥി ആഖിബിനെ ഉദ്ധരിച്ച് ഫ്രീ പ്രസ് കശ്മീര്‍ റിപ്പോര്‍ട്ട് ചെയ്ത്ത്. ആറ് കശ്മീരി വിദ്യാര്‍ഥികള്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.

