
ദോഹ: ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍, യന്ത്രങ്ങള്‍, ഉപകരണങ്ങള്‍ എന്നിവയുടെ വില്‍പ്പനയ്ക്കായി ഡിജിറ്റല്‍ ലേലം ആരംഭിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം. മന്ത്രാലയത്തിന് കീഴിലുള്ള ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍, യന്ത്രങ്ങള്‍, ഉപകരണങ്ങള്‍ എന്നിവ നീക്കം ചെയ്യുന്നതിനുള്ള സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ ‘കോര്‍ട്ട് ഓക്ഷന്‍സ്’ ആപ്ലിക്കേഷന്‍ വഴിയാണ് ലേലം നടത്തുന്നത്.

സുപ്രിം ജുഡീഷ്യറി കൗണ്‍സിലിന് കീഴിലുള്ള എക്സിക്യൂഷന് കോടതിയുടെ സഹകരണത്തോടെ ഞായറാഴ്ചയാണ് ലേല നടപടികള്‍ ആരംഭിച്ചത്.

ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍, യന്ത്രങ്ങള്‍, ഉപകരണങ്ങള്‍ എന്നിവയുടെ വില്‍പ്പന കൂടുതല്‍ കാര്യക്ഷമവും ക്രമബദ്ധവുമാക്കുന്നതിനും ലേല നടത്തിപ്പില്‍ സംയോജിത ഡിജിറ്റല്‍ സംവിധാനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പുതിയ സംരംഭം.
