രുചി തീര്‍ത്ത വഴികളില്‍ ഇനി നൗഷാദില്ല

Web Desk
1 Min Read

തിരുവല്ല: മലയാളിയുടെ രുചി മുകുളങ്ങള്‍ക്ക് പുതിയ അനുഭവങ്ങള്‍ സമ്മാനിച്ച പാചക വിദഗ്ധനും സിനിമാ നിര്‍മാതാവുമായ നൗഷാദ് (55) അന്തരിച്ചു. തിരുവല്ല ബിലീവേഴ്‌സ് ആശുപത്രിയിലായിരുന്നു മരണം.
ആരോഗ്യനില ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്ന അദ്ദേഹം ആന്തരികാവയവങ്ങളിലെ അണുബാധയെ തുടര്‍ന്നാണ് ചികിത്സയിലായത്. ഉദര, നട്ടെല്ല് സംബന്ധമായ രോഗങ്ങള്‍ക്ക് ഒരു വര്‍ഷത്തിലേറെയായി ചികിത്സയിലുണ്ടായിരുന്നു.
നൗഷാദിന്റെ ഭാര്യ ഷീബ പതിനഞ്ചു ദിവസം മുമ്പാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ഏക മകള്‍ നഷ്‌വ.

city exchange


നൗഷാദ് കാറ്ററിംഗ് ഗ്രൂപ്പ് ചെയര്‍മാനായ നൗഷാദ് ടെലിവിഷന്‍ ചാനലുകളില്‍ പാചക പരിപാടികള്‍ അവതരിപ്പിച്ച് ശ്രദ്ധേയനായിരുന്നു. പിതാവിന്റെ പാത പിന്തുടര്‍ന്നാണ് നൗഷാദ് ദ് ബിഗ് ഷെഫുമായി നൗഷാദ് രംഗത്തെത്തിയത്. ആയിരക്കണക്കിന് വിവാഹങ്ങള്‍ക്ക് സദ്യയൊരുക്കിയിട്ടുള്ള നൗഷാദ് തിരുവല്ലയില്‍ റസ്‌റ്റോറന്റും കാറ്ററിംഗ് സര്‍വീസും നടത്തിയ പിതാവില്‍ നിന്നാണ് പാചക താത്പര്യം പകര്‍ന്നുകിട്ടിയത്. ഇന്ത്യയ്ക്ക് പുറമേ വിദേശ രാജ്യങ്ങളിലും അദ്ദേഹത്തിന് റസ്റ്റോറന്റ് ശൃംഖലയുണ്ടായിരുന്നു.


കോളജ് വിദ്യാഭ്യാസത്തിന് ശേഷം ഹോട്ടല്‍ മാനേജ്‌മെന്റ് പഠിച്ച അദ്ദേഹം കാറ്ററിംഗ് ബിസിനസില്‍ പുതിയ സാധ്യതകള്‍ വെട്ടിത്തുറക്കുകയായിരുന്നു.
മമ്മൂട്ടി നായകനായ കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍, ദിലീപിന്റെ സ്പാനിഷ് മസാല, ലയണ്‍, ശ്രീനിവാസന്റെ തകരച്ചെണ്ട, ജയസൂര്യയുടെ പയ്യന്‍സ് എന്നിവ നൗഷാദ് നിര്‍മിച്ച സിനിമകളാണ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!