

ദോഹ: കോട്ടയം ജില്ല ഒ ഐ സി സി ഇന്‍കാസ് കുടുംബ സംഗമവും കലാസാംസ്‌കാരിക സമ്മേളനവും ജൂണ്‍ 16ന് വെള്ളിയാഴ്ച നടക്കും. വൈകിട്ട് അഞ്ച് മണിക്ക് തുമാമയിലെ ഒലിവ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അങ്കണത്തിലാണ് പരിപാടി.

മുന്‍ ആഭ്യന്തരമന്ത്രിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും കോട്ടയം എം എല്‍ എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യാതിഥിയായിരിക്കും.

കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം വൈശാഖ് പി കെ, ഒ ഐ സി സി ഇന്‍കാസ് നേതാക്കള്‍ പങ്കെടുക്കും.

