
ജിദ്ദ: ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് നേതാവായിരുന്ന പരേതനായ അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ ഇളയ മകനും ജിദ്ദയിലെ ബിസിനസുകാരനുമായ സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍ (68) നിര്യാതനായി. കിങ് ഫഹദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. സൗദി അറേബ്യന്‍ വംശജ റൗദ അലവിയാണ് ഭാര്യ. മക്കള്‍: സരീജ്, അഫ്‌റഹ്, അബ്‌റാര്‍, അഷ്‌റഫ്. ഖബറടക്കം ജിദ്ദയില്‍ നടക്കും.

