ഖത്തര്‍ ദേശീയ കായിക ദിനാഘോഷവുമായി കെ എം സി സി ഖത്തര്‍

Web Desk
1 Min Read

ദോഹ: ‘ഞാന്‍ സ്‌പോര്‍ട്‌സിനെ തിരഞ്ഞെടുത്തിരിക്കുന്നു’ എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ഖത്തര്‍ ദേശീയ കായിക ദിനത്തിന്റെ ഭാഗമായി ഫെബ്രുവരി 10ന് ചൊവ്വാഴ്ച വിപുലമായ പരിപാടികളോടെ കെ എം സി സി ഖത്തര്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കായിക ദിനാഘോഷം നടക്കും.

city exchange

ഐ ബി എന്‍ അജ്യാന്‍ ഗ്രൂപ്പുമായി സഹകരിച്ച് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിന് മുന്‍വശത്തെ ഗ്രൗണ്ടിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഖത്തറിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാക്കള്‍, എംബസി അപെക്‌സ് ബോഡി ഭാരവാഹികള്‍, സാംസ്‌കാരിക സംഘടന നേതാക്കള്‍, പ്രമുഖ വ്യക്തിത്വങ്ങള്‍ തുടങ്ങിയവര്‍ അതിഥികളായി സംബന്ധിക്കും.

വിവിധ ഘടകങ്ങളുടെ നേതൃത്വത്തില്‍ വടംവലി, ഫുട്‌ബോള്‍ ഷൂട്ടൗട്ട്, ക്രിക്കറ്റ് ബോള്‍ ഔട്ട്, മെഗാ മ്യുസിക്, ലക്കി കോര്‍ണര്‍, കുട്ടികളുടെയും സ്ത്രീകളുടെയും വിവിധ സ്‌പോര്‍ട്‌സ് ആക്ടിവിറ്റീസ് എന്നിങ്ങനെയുള്ള ആകര്‍ഷണീയമായ പരിപാടികള്‍ക്കൊപ്പം മാര്‍ഷ്യല്‍ ആര്‍ട്‌സ് പ്രദര്‍ശനം, ഫിറ്റ്‌നസ് ട്രെയ്‌നിംഗ് സെഷന്‍, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ബ്ലഡ് ഡോണേഷന്‍ വിഭാഗവുമായി സഹകരിച്ച് രക്തം ദാനം ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് കെ എം സി സി സംസ്ഥാന കമ്മിറ്റി അറിയിച്ചു. രാവിലെ 8 മുതല്‍ 12 മണി വരെയാണ് പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളത്.

Share This Article
Leave a Comment
error: Content is protected !!