ഖത്തര്‍ ദേശീയ കായിക ദിനാഘോഷ പെരുമയില്‍

Web Desk
1 Min Read

ദോഹ: ജീവിതത്തില്‍ കായിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രാധാന്യം ബോധ്യപ്പെടുത്താന്‍ ഖത്തര്‍ ദേശീയ കായിക ദിനം ഇന്ന്. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച് ദേശീയ കായിക ദിനാഘോഷം ഫെബ്രുവരി മാസത്തിലെ രണ്ടാമത്തെ ചൊവ്വാഴ്ചയാണ് സംഘടിപ്പിക്കുന്നത്. കായിക പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ദിനം ഒരുക്കിയ ലോകത്തിലെ ആദ്യത്തെ രാജ്യമാണ് ഖത്തര്‍.

city exchange

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കായിക പ്രാധാന്യം വ്യക്തമാക്കുന്ന പ്രവര്‍ത്തനങ്ങളും പരിപാടികളുമാണ് ആസൂത്രണം ചെയ്തിരികക്ുന്നത്. സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഉള്‍പ്പെടെ പങ്കെടുക്കാനാവുന്ന വിധത്തിലാണ് പരിപാടികള്‍ നടക്കുന്നത്.

പുലര്‍ച്ചെ ആരംഭിക്കുന്ന കായിക പ്രവര്‍ത്തനങ്ങള്‍ രാത്രിയോളം നീളും. ഒരു ദിവസത്തേക്ക് മാത്രമാകാതെ ഈ ദിവസത്തിന്റെ അലയൊലികളും നീണ്ടുപോകും.

സര്‍ക്കാര്‍ വകുപ്പുകള്‍, സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കമ്യൂണിറ്റി സംഘടനകള്‍ തുടങ്ങി വിവിധ മേഖലകളിലുള്ള കൂട്ടായ്മകള്‍ കായിക ദിനത്തിന്റെ പ്രാധാന്യവും ഗൗരവവും ഉള്‍ക്കൊണ്ട് പരിപാടിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!