
ദോഹ: കോഴിക്കോട,വടകര,താഴങ്ങാടി സ്വദേശി കോയാന്റവിട കെ.കെ മഹമൂദ്( 65) ഖത്തറില്‍ നിര്യാതനായി. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഹമദ് ആശുപത്രിയില്‍ വച്ചായിരുന്നു മരണം.45 വര്‍ഷത്തോളമായി ഖത്തറിലുള്ള മഹ്‌മൂദ് ഫരീജ് അല്‍ സുദാനിലായിരുന്നു ജോലി ചെയ്തിരുന്നത്. ഭാര്യ റംല. സഹോദരിമാര്‍:സുഹറ, റുഖിയ, പരേതരായ കുഞ്ഞായിശ, സഫിയ.

