എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയ തമിഴ് പെണ്‍കുട്ടികളെ റെയില്‍വേ ചൈല്‍ഡ് ലൈന്‍ നാട്ടിലെത്തിച്ചു

Web Desk
1 Min Read

കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തിയ തമിഴ്‌നാട് സ്വദേശിനികളായ പെണ്‍കുട്ടികളെ സുരക്ഷിതമായി നാട്ടിലെത്തിച്ച് എറണാകുളം റെയില്‍വേ ചൈല്‍ഡ്‌ലൈന്‍. റെയില്‍വേ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരായ അഞ്ജന മഹേശന്‍, ലിസി ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ സെപ്തംബറിലാണ് കുട്ടികളെ കണ്ടെത്തിയത്.

city exchange

വിവരശേഖരണത്തിലൂടെ സഹോദരിമാരായ ഇരുവരും വീട്ടില്‍ നിന്നും വഴക്കിട്ട് ഇറങ്ങി വന്നതാണെന്ന് മനസ്സിലാക്കാന്‍ സാധിച്ചിരുന്നു. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം കാക്കനാട് ഗേള്‍സ് ഹോമില്‍ താത്ക്കാലികമായി പാര്‍പ്പിക്കുകയും ജില്ലാ ശിശു സംരക്ഷണ വകുപ്പിന്റെയും സ്‌പെഷ്യല്‍ ജുവനൈല്‍ പോലീസിന്റെയും സഹകരണത്തോടെയാണ് റെയില്‍വേ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടികളെ സുരക്ഷിതമായി മാതാപിതാക്കളുടെ പക്കലെത്തിച്ചത്. ജില്ലാ ശിശു സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ ജുവനൈല്‍ പോലീസ് ഓഫീസര്‍മാരായ ബാബു, ഷൈനി, സുനിത, റെയില്‍വേ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരായ ചിഞ്ചു ദേവസി, നിക്‌സി രാജു എന്നിവരാണ് പെണ്‍കുട്ടികളെ വില്ലുപുരം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സാന്നിധ്യത്തില്‍ മാതാപിതാക്കള്‍ക്ക് കൈമാറിയത്.

കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും എറണാകുളം റെയില്‍വേ ചൈല്‍ഡ് ലൈനിന്റെ പ്രവര്‍ത്തനമികവിനെ വില്ലുപുരം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി പ്രത്യേകം അഭിനന്ദിച്ചു. കുട്ടികളെ സുരക്ഷിതമായി തിരികെ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ കര്‍മ്മനിരതരായ കോര്‍ഡിനേറ്റര്‍ ഷാനോ ജോസ്, ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരായ ചിഞ്ചു ദേവസി, നിക്‌സി രാജു, അഞ്ജന മഹേശന്‍, ലിസി ജോസഫ് എന്നിവരെ എറണാകുളം റെയില്‍വേ ചൈല്‍ഡ് ലൈന്‍ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍ പ്രശംസിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!