

റിയാദ്: പുനരുത്പാദന ഊര്‍ജ്ജ സ്രോതസ്സുകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അബദ്ധമാകുമെന്ന് സൗദി ഊര്‍ജ്ജമന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. റിയാദില്‍ ഊര്‍ജ്ജ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡിനെ തുടര്‍ന്ന് ലോകം സ്തംഭിച്ചതോടെ സാമ്പത്തിക വീണ്ടെടുക്കലിന് ആവശ്യമായ എല്ലാ ഊര്‍ജ്ജവും ഉത്പാദിപ്പിക്കാന്‍ ലോകത്തിന് സാധിച്ചേക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പകര്‍ച്ചവ്യാധിക്കു പിന്നാലെയുള്ള സാമ്പത്തിക വീണ്ടെടുക്കലിന് ജാഗ്രത മൂല്യവത്താണെന്ന് തങ്ങള്‍ പഠിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

നിക്ഷേപങ്ങളുടെ അഭാവമാണ് ഊര്‍ജ്ജവില ഉയരാന്‍ കാരണമായത്. എന്നാല്‍ സൗദി അറേബ്യ ഉത്പാദന ശേഷിയില്‍ നിക്ഷേപം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

