ലിഗ്മെന്റ് സര്‍ജറി കഴിഞ്ഞ ഫുട്‌ബോള്‍ താരങ്ങള്‍ക്കായി ഫിറ്റ്‌നസ് ടൂര്‍ണമെന്റ് നടത്തുന്നു

Web Desk
1 Min Read

ആലുവ: എടത്തല ഡിഫെന്‍ന്റേഴ്സ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ സഹകരണത്തോടെ പരിക്കില്‍ നിന്നും വിജയത്തിലേക്ക് എന്ന സന്ദേശത്തില്‍ നജാത്ത് ആശുപത്രി ഫിറ്റ്‌നസ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് നടത്തുന്നു. നജാത്ത് ആശുപത്രിയില്‍ ലിഗ്മെന്റ് സര്‍ജറി ചെയ്ത എട്ടുമാസം കഴിഞ്ഞ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് വേണ്ടിയാണ് ടൂര്‍ണമെന്റ് നടത്തുന്നത്.

city exchange

നവംബര്‍ 17ന് ഞായറാഴ്ച നാലുമണിക്ക് എടത്തല പഞ്ചായത്ത് ഗ്രൗണ്ടില്‍ നടക്കുന്ന ടൂര്‍ണമെന്റ് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ഹര്‍ഷന്‍ പി ആര്‍ ഉദ്ഘാടനം ചെയ്യും.

പരിക്കേറ്റ് കളിയോട് വിട പറഞ്ഞു നില്‍ക്കുന്നവര്‍ക്കും സര്‍ജറി കഴിഞ്ഞ് കളിക്കളം വിട്ടു നില്‍ക്കുന്നവര്‍ക്കും മത്സരം തുടരുന്നതിനുള്ള പ്രചോദനമായിട്ടാണ് ഇത്തരത്തില്‍ ഫിറ്റ്‌നസ് ടൂര്‍ണമെന്റ് നടത്തുന്നതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

സ്‌പോര്‍ട്‌സ് ഇഞ്ചുറി സര്‍ജറി വിദഗ്ധനായ ഡോ. മുഹമ്മദ് റിയാദിന്റെ നേതൃത്വത്തില്‍ ഫിറ്റ്‌നസ് പരിശോധനയ്ക്കു ശേഷമായിരിക്കും കളിക്കാരെ ഗ്രൗണ്ടില്‍ ഇറക്കുന്നത്.

- Advertisement -
Ad image

പരിപാടിയില്‍ വിശിഷ്ടാതിഥികളായി
മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം കലാധരന്‍ എം പി, നജാത്ത് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. എം അബ്ബാസ്, സ്‌പോര്‍ട്‌സ് ഇഞ്ചുറി വിദഗ്ധന്‍ ഡോ. മുഹമ്മദ് റിയാദ്, ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. മൊഹിയുദ്ധീന്‍ ഹിജാസ്, അഡ്മിനിസ്‌ട്രേറ്റര്‍ മുഹമ്മദ് നസീര്‍, ഡിഫെന്റേഴ്‌സ് സ്‌പോര്‍ട്‌സ് ക്ലബ് പ്രസിഡന്റ് മുഹമ്മദ് ഹക്കീം, സെക്രട്ടറി നവാസ്, ട്രഷറര്‍ മുഹമ്മദ് ഇര്‍ഫാന്‍ എന്നിവര്‍ പങ്കെടുക്കും.

Share This Article
Leave a Comment
error: Content is protected !!