ഒപ്പമുണ്ട് എം പി; സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ 4762 പേരെ പരിശോധിച്ചു

Web Desk
2 Min Read

ആലുവ: ഒപ്പമുണ്ട് എം പി പദ്ധതിയുടെ ഭാഗമായ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധന്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറം ഉദ്ഘാടനം ചെയ്തു. ബെന്നി ബഹനാന്‍ എം പി ആമുഖ പ്രസംഗം നടത്തി. എം എല്‍ എമാരായ റോജി ജോണ്‍, അന്‍വര്‍ സാദത്ത്, സനീഷ്‌കുമാര്‍, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കൊച്ചി ബ്രാഞ്ച് പ്രസിഡന്റ് ഡോ. ശ്രീനിവാസ കമ്മത്ത്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കൊച്ചി ബ്രാഞ്ച് മുന്‍ പ്രസിഡന്റും ക്യാമ്പ് കോ- ഓര്‍ഡിനേറ്ററുമായ ഡോ. ജുനൈദ് റഹ്മാന്‍, ഐ എം എ കൊച്ചി സെക്രട്ടറി ഡോ. ജോര്‍ജ്, ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക് മുന്‍ നാഷണല്‍ പ്രസിഡന്റ് ഡോ. സച്ചിദാനന്ദ കമ്മത്ത്, ഡോ. ഹനീഷ്, ഡോ. സച്ചിന്‍, ഡോ. അന്‍വര്‍, അപ്പോളോ അഡ്ലക്‌സ് ആശുപത്രിയിലെ തൊറാസിക് സര്‍ജന്‍ ഡോ. ജയകൃഷ്ണന്‍, ബി പി സി എല്‍ ഹ്യൂമന്‍ റിസോര്‍സ് ചീഫ് മാനേജര്‍ സാറ തോമസ്, ബി പി സി എല്‍ ജനറല്‍ മാനേജര്‍മാരായ ജോര്‍ജ്ജ് തോമസ്, വിനീത് എം വര്‍ഗീസ്, ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രി അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. മനോജ് മേക്കാടന്‍, അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രി അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. തോമസ് വാളൂക്കാരന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജ്ജ്, മുനിസിപ്പല്‍ ചെയര്‍മാന്‍മാരായ എം ഒ ജോണ്‍, സക്കീര്‍ ഹുസ്സൈന്‍, റജി മാത്യു, കറുകുറ്റി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാര്‍, വൈസ് പ്രസിഡന്റ് ഷൈജോ പറമ്പി എന്നിവര്‍ പങ്കെടുത്തു.

city exchange

ക്യാമ്പില്‍ അപ്പോളോ ആശുപത്രി കറുകുറ്റി, ലിറ്റില്‍ ഫ്ളവര്‍ ആശുപത്രി അങ്കമാലി, സെന്റ് ജെയിംസ് ആശുപത്രി ചാലക്കുടി, രാജഗിരി ആശുപത്രി ആലുവ, എസ് എന്‍ മെഡിക്കല്‍ കോളേജ്, ചാലാക്ക, എം ഓ എസ് സി മെഡിക്കല്‍ കോളേജ്, കോലഞ്ചേരി, സാന്‍ജോ ആശുപത്രി, പെരുമ്പാവൂര്‍, കാരോത്തുകുഴി ആശുപത്രി, ആലുവ, സണ്‍റൈസ് ആശുപത്രി, കാക്കനാട്, റിനൈ മെഡ്സിറ്റി പാലാരിവട്ടം, ആസ്റ്റര്‍ മെഡ്സിറ്റി, കൊച്ചി, ലിസി ആശുപത്രി, എറണാകുളം, ലൂര്‍ദ് ആശുപത്രി എറണാകുളം, മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി എറണാകുളം, ഇന്ദിര ഗാന്ധി സഹകരണ ആശുപത്രി എറണാകുളം, അമൃത ആശുപത്രി ഇടപ്പള്ളി, സമരിറ്റന്‍ ആശുപത്രി പഴങ്ങനാട്, സുധീന്ദ്ര മിഷന്‍ ആശുപത്രി എറണാകുളം, ലക്ഷ്മി ആശുപത്രി എറണാകുളം എന്നിവിടങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരുള്‍പ്പെടെയുള്ള അഞ്ഞൂറോളം പേരടങ്ങുന്ന മെഡിക്കല്‍ ടീം പങ്കെടുത്തു.

ക്യാമ്പില്‍ 4762 രോഗികളെ ക്യാമ്പില്‍ പരിശോധിച്ചു. ഇതില്‍ 100 സി ടി സ്‌കാന്‍, 120 എം ആര്‍ ഐ സ്‌കാന്‍, 200 ഇ സി ജി, സര്‍ജറികള്‍ക്ക് വേണ്ടി 200 പേരെയും റജിസ്റ്റര്‍ ചെയ്തു തിയ്യതി കൊടുത്തു. കൂടാതെ 200 പേര്‍ക്ക് കണ്ണട സൗജന്യമായി ലഭ്യമാക്കി. 120 പേര്‍ക്ക് തിമിര ശസ്ത്രക്രിയ സൗജന്യമായി ലഭ്യമാക്കും. 200 പേരുടെ രക്തം പരിശോധിച്ചു. 140 പേരുടെ എക്‌സ് റേ പരിശോധനയും നടത്തി. രക്ത പരിശോധന ഫലം രോഗിയുടെ വാട്‌സാപ്പ് നമ്പര്‍ വഴിയോ എം പി ഓഫീസ് മുഖേനയോ ഒരാഴ്ച്ചയ്ക്കുള്ളില്‍ ലഭ്യമാക്കും.

- Advertisement -
Ad image

തുടര്‍ ചികിത്സയ്ക്ക് വേണ്ടി റജിസ്റ്റര്‍ ചെയ്തവര്‍ക്ക് എം പി ഓഫീസ് വഴി ഇതിനായി വിവിധ ആശുപത്രികളിലേക്ക് എത്തുന്നതിനുള്ള അറിയിപ്പ് ലഭിക്കുന്നതായിരിക്കുമെന്ന് എം പി അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!