

ദോഹ: ജര്‍മനി- സ്‌പെയിന്‍ പോരാട്ടത്തില്‍ സമനില. തോല്‍ക്കുമായിരുന്ന ജര്‍മനി അവസാന നിമിഷങ്ങളിലാണ് സമനില നേടിയെടുത്തത്. രണ്ട് പകരക്കാരാണ് കളിയില്‍ ഗോളടിച്ചതെന്നതാണ് കൗതുകം.

62-ാം മിനുട്ടില്‍ സ്‌പെയിനിനു വേണ്ടി ആല്‍വാരോ മൊറാട്ടയും 83-ാം മിനുട്ടില്‍ ഫുള്‍ക്രഗിലൂടെ ജര്‍മനിയും ഗോള്‍ സ്വന്തമാക്കി. ഗോള്‍ രഹിതമായ ആദ്യ പകുതി മത്സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിക്കുമെന്ന പ്രതീക്ഷയാണ് നല്‍കിയത്. എന്നാല്‍ സ്‌പെയിനിന്റെ ഗോള്‍ അവരുടെ പ്രതീക്ഷ വര്‍ധിപ്പിക്കുകയും ചെയ്തു. സമനില ഗോള്‍ നേടിയതോടെ ജര്‍മനിക്ക് സന്തോഷവും ആശ്വാസവും ഒന്നിച്ചു കിട്ടിയ പ്രതീതിയാണുണ്ടായത്.

ഗ്രൂപ്പ് ഇയില്‍ നാല് പോയിന്റുമായി ജര്‍മനി ഒന്നാം സ്ഥാനത്തും ഒരു പോയിന്റുമായി ജര്‍മനി നാലാം സ്ഥാനത്തുമായി.
തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിക്ക് അല്‍ ജനൂബ് സ്‌റ്റേഡിയത്തില്‍ കാമറൂണ്‍ സെര്‍ബിയയേയും വൈകിട്ട് നാല് മണിക്ക് എജുക്കേഷന്‍ സിറ്റിയില്‍ കൊറിയ ഘാനയേയും നേരിടും. രാത്രി ഏഴ് മണിക്ക് സ്‌റ്റേഡിയം 974ല്‍ ബ്രസീല്‍ സ്വിറ്റ്‌സര്‍ലാന്റിനെ നേരിടുമ്പോള്‍ രാത്രി 10ന് ലുസൈല്‍ സ്‌റ്റേഡിയത്തില്‍ പോര്‍ച്ചുഗല്‍ യുറുഗ്വേയിയേയും എതിരിടും.

