

കാലടി: ആലുവ, പെരുമ്പാവൂര്‍ നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയായ പാറപ്പുറം വല്ലംകടവ് പാലം പൊതുമരാമത്തു വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉ്ഘാടനം നടത്തി ഗതാഗതത്തിനായി തുറന്നു.

പാലം യാഥാര്‍ഥ്യമായതോടെ കാഞ്ഞൂര്‍, ശ്രീമൂലനഗരം പഞ്ചായത്ത് നിവാസികള്‍ക്ക് കാലടിയെ ആശ്രയിക്കാതെ പെരുമ്പാവൂരിലേക്ക് പോവാനും പെരുമ്പാവൂര്‍കാര്‍ക്ക് തിരിച്ചും കാലടിയെ ആശ്രയിക്കാതെ എളുപ്പത്തില്‍ എത്തിച്ചേരുവാന്‍ സാധിക്കുമെന്നും അതുകൊണ്ട് പാറപ്പുറം- വല്ലം കടവ്, തുരുത്ത്, മഹിളാലയം പാലങ്ങള്‍ വഴി ആലുവയില്‍ നിന്നും തിരിച്ച് പെരുമ്പാവൂര്‍ക്കും ഉള്ള ബസ്സ് റൂട്ട് എന്ന ആവശ്യം ശക്തിപ്പെട്ടിരിക്കുകയാണെന്നും അതിനാല്‍ ഈ റൂട്ട് അംഗീകരിച്ച് രണ്ടു വശങ്ങളിലേക്കും രണ്ടു കെ എസ് ആര്‍ ടി സി ബസ്സുകള്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ മന്ത്രി വ്യക്തിപരമായി ഇടപ്പെട്ട് സ്വീകരിക്കണം എന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന് കത്തെഴുതി ആവശ്യപ്പെട്ടു.
