ഫെസോക് ഓഫിസ് ദിലീപ് ഉദ്ഘാടനം ചെയ്തു

Web Desk
0 Min Read

കൊച്ചി: സിനിമാ നിര്‍മ്മാണത്തിനുള്ള ക്യാമറകളുടേയും ലൈറ്റ് യൂണിറ്റുകളുടേയും അനുബന്ധ ഉപകരങ്ങളുടേയും സിനിമയുടെ നിര്‍മ്മാണാനന്തര ജോലികള്‍ ചെയ്യുന്ന പ്രൊഫഷണല്‍ സ്റ്റുഡിയോകളുടേയും ഉടമകളുടെ കൂട്ടായ്മയായ ഫെസോക്കിന്റെ കലൂര്‍ ജഡ്ജസ് അവന്യുവിലുള്ള ഓഫീസിന്റെ ഉദ്ഘാടനം ഫെസോക് പ്രസിഡന്റ് ദിലീപ് നിര്‍വ്വഹിച്ചു.

city exchange

പ്രശസ്ത സംവിധായകനും ഫെഫ്ക പ്രസിഡന്റുമായ സിബി മലയില്‍ മുഖ്യാതിഥിയായിരുന്നു. ഫെസോക് ജനറല്‍ സെക്രട്ടറി ബെന്നി ആര്‍ട്ട്‌ലൈന്‍, ഫെഫ്ക വര്‍ക്കിംഗ് സെക്രട്ടറി സോഹന്‍ സിനുലാല്‍, ഫെസോക് വര്‍ക്കിംഗ് പ്രസിഡന്റ് എസ്ബി സതീശന്‍, ട്രഷറര്‍ ദാമോധരന്‍ അപ്പു തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!