

ആലുവ: ആലുവ നഗരസഭയുടേയും ജില്ലാ ആശുപത്രിയുടേയും നേതൃത്വത്തില്‍ ആലുവ മഹാത്മാഗാന്ധി ടൗണ്‍ ഹാളില്‍ ആരംഭിച്ച ഡോമിസിലിയറി കെയര്‍ സെന്റര്‍ നൂറ്റി അമ്പത് ദിവസം പൂര്‍ത്തീകരിച്ചു.

നൂറ്റി അമ്പതാമത്തെ ദിവസം ഡി സി സിയിലെ ശുചീകരണ തൊഴിലാളികളെ നഗരസഭ ചെയര്‍മാന്‍ എം ഒ ജോണ്‍ ആദരിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ജെബി മേത്തര്‍, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പ്രസന്നകുമാരി, സ്ഥിരം സമിതി ചെയര്‍മാന്‍ എം പി സൈമണ്‍, ലത്തീഫ് പൂഴിത്തറ, കൗണ്‍സിലര്‍മാരായ ജെയ്‌സണ്‍ പീറ്റര്‍, ജെയിംസ് പി പി, ഡീന ഷിബു എന്നിവര്‍ പങ്കെടുത്തു.

വീടുകളില്‍ ക്വാറന്റയിന്‍ ഇരിക്കാന്‍ സൗകര്യം ഇല്ലാത്ത കോവിഡ് ബാധിതരെ താമസിപ്പിക്കുന്നതിന് വേണ്ടിയാണ് ഡോമിസിലിയറി കെയര്‍ സെന്റര്‍ ആരംഭിച്ചത്.
195 രോഗികള്‍ നിലവില്‍ ഡിസിസിയുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തി.

