
ന്യൂഡല്‍ഹി: ഇത്തവണ സിവില്‍ സര്‍വീസിന് 761 ഉദ്യോഗാര്‍ഥികളാണ് യോഗ്യത നേടിയത്. ഇതില്‍ മുസ് ലിം വിഭാഗത്തില്‍നിന്നുള്ള 31 പേരാണ് പട്ടികയില്‍ ഇടംപിടിക്കാനായത്. 23ാം റാങ്ക് നേടിയ സദഫ് ചൗധരി മുസ് ലിം ഉദ്യോഗാര്‍ഥികളില്‍ ഏറ്റവും ഉയര്‍ന്ന റാങ്ക് നേടി.

യോഗ്യത നേടിയ മൊത്തം 761 ഉദ്യോഗാര്‍ഥികളില്‍ 4.07 ശതമാനം മാത്രമാണ് മുസ്ലിം വിഭാഗത്തില്‍നിന്നുള്ളത്. 2019 ബാച്ചില്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 42 പേര്‍ വിജയിച്ചിരുന്നു. എന്നാല്‍ ഇത്തവണ 31 പേര്‍ക്ക് മാത്രമേ യോഗ്യത നേടാന്‍ ആയുള്ളു എന്നതിനാല്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം വിജയിച്ച മുസ്ലിം സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്. ഐഐടി ബോംബെ ബിരുദധാരിയായ ശുഭം കുമാറാണ് പരീക്ഷയില്‍ ഒന്നാമതെത്തിയത്. തന്റെ മൂന്നാം ശ്രമത്തിലാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്.ജാഗ്രതി അവസ്തിയും അങ്കിത ജെയിനും പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

