കോടതി കെട്ടിടം മാറ്റി പ്രവര്‍ത്തിക്കാന്‍ ആഭ്യന്തര വകുപ്പിന്റെ അനുമതി

Web Desk
1 Min Read

ആലുവ: ആലുവയില്‍ പുതിയ കോടതി സമുച്ചയം നിര്‍മ്മിക്കുന്നതിനായി 37 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. ഇതിന്റെ നിര്‍മ്മാണത്തിന് കാലതാമസമുള്ളതിനാലും നിലവില്‍ പ്രവര്‍ത്തിക്കുന്ന കോടതികള്‍ കാലപ്പഴക്കമുള്ളതിനാലും നിര്‍മ്മാണം പൂര്‍ത്തിയാകുന്നതുവരെ കോടതികള്‍ ആലുവയിലെ ബി എസ് എന്‍ എല്‍ കെട്ടിടത്തിലേക്ക് താത്്കാലികമായി മാറ്റി പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് അന്‍വര്‍ സാദത്ത് എം എല്‍ എ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ടു കത്തു നല്കിയിരുന്നു.

city exchange

ബി എസ് എന്‍ എല്ലുമായി കരാറില്‍ ഏര്‍പ്പെടുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ച് കെട്ടിടം കൈവശത്തിലെടുത്ത് ആലുവയിലെ മുനിസിഫ് കോടതി, ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്-I, ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്-II എന്നീ കോടതികള്‍ ആലുവയിലെ ബി എസ് എന്‍ എല്‍ന്റെ കെട്ടിടത്തിലേക്ക് മാറ്റി പ്രവര്‍ത്തിക്കുന്നതിന് ആഭ്യന്തര വകുപ്പിന്റെ അനുമതി ലഭിച്ചതായി അന്‍വര്‍ സാദത്ത് എം എല്‍ എ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!