

അങ്കമാലി: സില്‍വര്‍ ലൈന്‍ പദ്ധതി പ്രഖ്യാപിച്ചത് മൂലം അനുമതി വൈകിയ അങ്കമാലി ചമ്പന്നൂര്‍ റെയില്‍വേ മേല്‍പ്പാലത്തിന് റെയില്‍വേ അനുമതി നല്‍കിയതായി ബെന്നി ബഹനാന്‍ എം പി അറിയിച്ചു. പ്ലാറ്റ്‌ഫോമിന് കുറുകെ ലെവല്‍ ക്രോസ്സ് നിലവിലുള്ള അപൂര്‍വ്വം റയില്‍വേ സ്റ്റേഷനുകളില്‍ ഒന്നാണ് അങ്കമാലി.

ദീര്‍ഘനേരം ലെവല്‍ ക്രോസ്സ് അടഞ്ഞു കിടക്കുന്നതിനാല്‍ റയില്‍വേ സ്റ്റേഷന്‍ പരിസരത്ത് കടുത്ത ഗതാഗത കുരുക്ക് അനുഭവപ്പെട്ട് വരികയാണ്. ദിവസേന എണ്‍പത്തഞ്ചോളം ട്രെയിനുകളാണ് ഇതുവഴി കടന്ന് പോകുന്നത്. നേരത്തെ 2019 -20 സാമ്പത്തിക വര്‍ഷം അനുമതിയായ മേല്‍പ്പാലം നിര്‍മ്മാണം സില്‍വര്‍ ലൈന്‍ പദ്ധതിയുടെ അലൈന്‍മെന്റ് പൂര്‍ത്തിയാകാത്തത് മൂലം മരവിപ്പിച്ചിരിക്കുകയായിരുന്നു.

സില്‍വര്‍ലൈന്‍ പദ്ധതി ഏറ്റെടുത്തിരുന്ന കെ ആര്‍ ഡി സി എല്‍ കഴിഞ്ഞ മാസം നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പിക്കേണ്ടതില്ല എന്ന് റയില്‍വേ തീരുമാനമെടുക്കുകയായിരുന്നു. മേല്‍പ്പാലത്തിന്റെ പാളം കടന്നുപോകുന്ന ഭാഗത്തിന്റെ നിര്‍മാണച്ചുമതല റയില്‍വേക്കും അപ്പ്രോച് റോഡ് നിര്‍മ്മാണ ചുമതല ആര്‍ ബി ഡി സി കെ കേരള സര്‍ക്കാരുമായി കോസ്റ്റ് ഷെയറിങ് വ്യവസ്ഥയിലുമായിരിക്കും നിര്‍വ്വഹിക്കുക. എന്നാല്‍ എറണാകുളത്തിനും ഷൊര്‍ണൂരിനുമിടയിലുള്ള ഭാഗത്ത് മൂന്നും നാലും ലൈനുകളായി ഇരട്ടിപ്പിക്കുന്നതിനുള്ള സര്‍വേ പുരോഗമിച്ചു വരികയാണ്. സര്‍വേ നടപടികള്‍ അടുത്തമാസം അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
പുതിയ ലൈനിനായുള്ള അലൈന്‍മെന്റ് അന്തിമമായ ശേഷം മേല്‍പ്പാലം നിര്‍മ്മാണത്തിനുള്ള ജനറല്‍ എഗ്രിമെന്റ് ഡ്രോയിങ് ആര്‍ ബി ഡി സി കെ തയ്യാറാക്കി റെയില്‍വേയുടെ അംഗീകാരം നേടിയശേഷം ആര്‍ ബി ഡി സി കെ യ്ക്ക് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കാം. തൊണ്ണൂറു ശതമാനം ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് മേല്‍പ്പാലത്തിന്റെ ടെണ്ടര്‍ നടപടികള്‍ക്ക് റെയില്‍വേ തുടക്കം കുറയ്ക്കുമെന്ന് എം പി അറിയിച്ചു.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

