കെഫാഖ് പൊന്നോണം

Web Desk
1 Min Read

ദോഹ: ഖത്തര്‍- കൊട്ടാരക്കര ഫ്രണ്ട്സ് അസോസിയേഷന്‍ (കെഫാഖ്) ഓണാഘോഷം 96.8 എഫ് എം റേഡിയോ മലയാളം ആര്‍ ജെ ഷിഫിന്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കെഫാഖ് രക്ഷാധികാരി വര്‍ഗീസ് മാത്യു, പ്രസിഡന്റ് ബിജു കെ ഫിലിപ്പ്, ജനറല്‍ സെക്രട്ടറി ബിനേഷ് ബാബു, ട്രഷറര്‍ സിബി മാത്യു, വൈസ് പ്രസിഡന്റ് ബിജു പി ജോണ്‍, വനിതാ ഫോറം കണ്‍വീനര്‍ ആന്‍സി രാജീവ്, പ്രോഗ്രാം കണ്‍വീനര്‍മാരായ അനീഷ് തോമസ്, ജോജിന്‍ ജേക്കബ് എന്നിവര്‍ നേതൃത്വം നല്‍കി.

city exchange

ഓണാഘോഷത്തിന്റെ ഭാഗമായി കെഫാഖ് കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി. രുചികരമായ ഓണസദ്യയും ഉണ്ടായിരുന്നു. വിവിധ സബ് കമ്മിറ്റികള്‍ക്ക് സജി ബേബി, ദിപു സത്യരാജന്‍, ജോബിന്‍ പണിക്കര്‍, ആശിഷ് മാത്യു ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!