സൗദിയുടെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയെ പിന്തുണക്കണമെന്ന് ഖത്തര്‍ മുന്‍ പ്രധാനമന്ത്രി

Web Desk
1 Min Read

ദോഹ: ബാലിസ്റ്റിക്ക് മിസൈലുകള്‍ നിര്‍മിക്കാനുള്ള സൗദി അറേബ്യയുടെ പദ്ധതികളെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ പിന്തുണക്കണമെന്ന് ഖത്തര്‍ മുന്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജബര്‍ അല്‍താനി ആവശ്യപ്പെട്ടു.

city exchange

മേഖലയില്‍ സൈനിക സന്തുലിതാവസ്ഥ കൊണ്ടുവരുന്ന പ്രതിരോധ ശേഷി വികസിപ്പിക്കുകയെന്ന കാര്യം പ്രധാനമാണെന്നാണ് സൗദിയുടെ നടപടിയെ ശൈഖ് ഹമദ് ബിന്‍ ജാസിം വിശേഷിപ്പിച്ചത്.
സൗദി അറേബ്യ ബാലിസ്റ്റിക് മിസൈലുകള്‍ നിര്‍മിക്കുന്നുണ്ടെന്ന വാര്‍ത്ത ശരിയാണെങ്കില്‍ മേഖലയില്‍ സൈനിക സന്തുലിതാവസ്ഥ കൊണ്ടുവരുന്ന പ്രതിരോധശേഷി വികസിപ്പിക്കുന്നതിനുള്ള ശരിയായ ദിശയിലേക്കുള്ള സുപ്രധാന ചുവടുവെയ്പായാണ് കരുതുന്നതെന്നും അതുകൊണ്ടുതന്നെ മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ ഈ നടപടിയെ പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

സൗദിഅറേബ്യ ചൈനയുടെ സഹായത്തോടെ ബാലിസ്റ്റിക്ക് മിസൈലുകള്‍ നിര്‍മിക്കുന്നതായി യു എസ് ഇന്റലിജന്‍സ് പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളില്‍ വ്യക്തമാകുന്നതായി മിഡില്‍ ഈസ്റ്റ് മോണിറ്റര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!