വെള്ളയില്‍ ഹാര്‍ബറിന് സമീപം നീര്‍ച്ചുഴി സ്തംഭത്തില്‍ വള്ളങ്ങളുടെ മേല്‍ക്കൂര തകര്‍ന്നു

Web Desk
1 Min Read

കോഴിക്കോട്: വെള്ളയില്‍ ഹാര്‍ബറിന് സമീപമുണ്ടായ നീര്‍ച്ചുഴി സ്തംഭത്തില്‍ മൂന്നു വള്ളങ്ങളുടെ മേല്‍ക്കൂര തകര്‍ന്നു. രാവിലെ പത്തോടെയാണ് നീര്‍ച്ചുഴി അനുഭവപ്പെട്ടത്. ഒരു മിനിറ്റ് മാത്രം നീണ്ടുനിന്ന നീര്‍ച്ചുഴിയിലാണ് ഹാര്‍ബറില്‍ നിര്‍ത്തിയിട്ട ബോട്ടുകളുടെ മേല്‍ക്കൂര പറന്നുപോയത്. അഞ്ചു ലക്ഷംരൂപയുടെ നഷ്ടം കണക്കാക്കുന്നു. സഫീനത്തുല്‍ അഹ്ദലിയ, യാ ഖാജ സലാം, തവക്കല്‍ എന്നീ വങ്ങള്‍ക്കാണ് നാശനഷ്ടം സംഭവിച്ചത്.

city exchange

ഹാര്‍ബറിനടുത്ത തീരത്ത് ആദ്യമായാണ് ഇത്തരത്തില്‍ നീര്‍ച്ചുഴി സ്തംഭം അനുഭവപ്പെടുന്നത്.നാശനഷ്ടം സംഭവിച്ച വള്ളങ്ങള്‍ വെള്ളയില്‍ ഹാര്‍ബര്‍ അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ ജോസ് ബാബുവിന്റെ നേതൃത്വത്തില്‍ ഫിഷറീസ് സംഘം സന്ദര്‍ശിച്ചു. തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

മേഘവും കാറ്റും കലര്‍ന്ന വായു സ്തംഭമാണ് നീര്‍ച്ചുഴി സ്തംഭം. സാധാരണ ടൊര്‍ണാഡോകളെ പോലെ തന്നെയാണ് ഇവ. പക്ഷേ നീര്‍ച്ചുഴി സ്തംഭത്തിന് ടൊര്‍ണാഡോയെ അപേക്ഷിച്ച് ശക്തി കുറവായിരിക്കും. കേരളത്തില്‍ പലപ്പോഴായി ഇത് റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. കായലിലും കടലിലും നീര്‍ച്ചുഴി സ്തംഭം കഴിഞ്ഞ വര്‍ഷവും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 100 മൈല്‍ വരെ നീര്‍ച്ചുഴി സ്തംഭത്തിനുള്ളിലെ കാറ്റിന് വേഗതയുണ്ടാകാറുണ്ട്.

Share This Article
Leave a Comment
error: Content is protected !!