

ദോഹ: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 149 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗബാധയില്‍ നിന്നും 92 പേരാണ് സുഖം പ്രാപിച്ചത്. ഇതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 238183 ആയി.

പുതിയ 149 കേസുകളില്‍ 129 എണ്ണം കമ്യൂണിറ്റി കേസുകളും 20 എണ്ണം വിദേശത്തു നിന്നും മടങ്ങിയെത്തിയ യാത്രക്കാരുമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 611 ആയി.
ഖത്തറില്‍ ഇതുവരെ രേഖപ്പെടുത്തിയ കോവിഡ് കേസുകളുടെ എണ്ണം 240247 ആണ്. കൂടാതെ 1543 സജീവ കേസുകള്‍ ചികിത്സയിലുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആരേയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടില്ല. നിലവിലുള്ള എട്ടുപേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുന്നുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രണ്ട് കേസുകളാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 64 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3426 ഡോസ് കോവിഡ് വാക്‌സിനുകള്‍ നല്കിയതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

