റഫാല്‍; കോഴയിടപാട് സി ബി ഐക്കും ഇ ഡിക്കും അറിയാമെന്ന് ഫ്രഞ്ച് ഓണ്‍ലൈന്‍

Web Desk
1 Min Read

പാരീസ്: ഇന്ത്യയും ഫ്രാന്‍സുമായുള്ള റഫാല്‍ യുദ്ധവിമാന ഇടപാടില്‍ ഇടനിലക്കാര്‍ക്ക് 65 കോടി കൈക്കൂലി നല്‍കിയത് സി ബി ഐക്കും എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റിനും (ഇ ഡി) അറിയാമായിരുന്നെന്ന് ഫ്രഞ്ച് ഓണ്‍ലൈന്‍ മാധ്യമമായ ‘മീഡിയപാര്‍ട്ട്’. റഫാല്‍ നിര്‍മ്മിച്ച ഫ്രഞ്ച് കമ്പനിയായ ദാസോ ഏവിയേഷന്‍ ഇന്ത്യന്‍ ഇടനിലക്കാരനായ സുഷേന്‍ ഗുപ്തയ്ക്ക് ഏകദേശം 65 കോടി രൂപ (7.5 മില്യണ്‍ യൂറോ) കൈക്കൂലി നല്‍കിയെന്നാണ് മീഡിയാപാര്‍ട്ട് ആരോപിക്കുന്നത്. ഈ വിവരങ്ങളെല്ലാം അറിഞ്ഞിട്ടും ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ മിണ്ടാതിരിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

city exchange

ഇന്ത്യയിലെ രണ്ട് അന്വേഷണ ഏജന്‍സികള്‍ക്കും രേഖകള്‍ ലഭിച്ചിരുന്നെങ്കിലും അന്വേഷിക്കേണ്ടതില്ലെന്ന് അവര്‍ തീരുമാനിക്കുകയായിരുന്നു. 36 റഫാല്‍ വിമാനങ്ങള്‍ക്കായി 59,000 കോടി രൂപയുടെ കരാറാണ് ഇന്ത്യ ഫ്രാന്‍സുമായി ഒപ്പുവെച്ചത്.

2018 ഒക്ടോബര്‍ മുതല്‍ സി ബി ഐക്കും ഇ ഡിക്കും കൈക്കൂലി കൈമാറ്റവും വിദേശകമ്പനികളും സംശയാസ്പദമായ കരാറുകളും വ്യാജ ക്രയവിക്രയ രേഖകളും ഉപയോഗിച്ചാണ് നടത്തിയതെന്ന അറിവുണ്ടായിരുന്നു. മീഡിയപാര്‍ട്ട് പറയുന്നതു പ്രകാരം വ്യാജ ഇന്‍വോയ്സുകള്‍ ഫ്രഞ്ച് വിമാന നിര്‍മ്മാതാക്കളായ ദാസോ ഏവിയേഷനെ ഇന്ത്യയുമായി 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ക്കായി രഹസ്യ കമ്മീഷനായി കുറഞ്ഞത് 7.5 മില്യണ്‍ യൂറോ അഥവാ ഏകദേശം 65 കോടി രൂപയെങ്കിലും ഗുപ്തയ്ക്ക് നല്‍കാന്‍ സഹായിച്ചുവെന്ന് രേഖപ്പെടുത്തുന്നു.

- Advertisement -
Ad image

റഫാല്‍ ഇടപാടിലെ അഴിമതിയും പ്രീണനവും അന്വേഷിക്കാന്‍ ഫ്രഞ്ച് ജഡ്ജിയെ നിയോഗിച്ചതായി അഞ്ച് മാസം മുമ്പ് മീഡിയപാര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2021 ഏപ്രിലിലെ ഒരു റിപ്പോര്‍ട്ടില്‍ റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് ദാസോയും അതിന്റെ വ്യാവസായിക പങ്കാളിയായ പ്രതിരോധ ഇലക്ട്രോണിക്‌സ് സ്ഥാപനം തേല്‍സും ഇടനിലക്കാരനായ ഗുപ്തയെ നിരവധി രഹസ്യ കമ്മീഷനുകളില്‍ നിയമിച്ചതായി കാണിക്കുന്ന രേഖകള്‍ കൈവശമുണ്ടെന്ന് ഓണ്‍ലൈന്‍ മാഗസിന്‍ അവകാശപ്പെടുന്നുണ്ട്.

Share This Article
Leave a Comment
error: Content is protected !!