
ആലുവ: ആലുവ കോട്ടപ്പുറം ബസ്റ്റോപ്പില്‍ നിന്നും കെ എസ് ആര്‍ ടി സി ബസ്സില്‍ കയറിയ 20കാരി യാത്രക്കിടെ കുഴഞ്ഞുവീണു. ആലുവ ടോണീസ് കണ്ണാശുപത്രിയിലെ ട്രെയിനിങ് വിദ്യാര്‍ഥിനിയാണ് കുഴഞ്ഞുവീണത്. ബുധനാഴ്ച വൈകിട്ട് അഞ്ചര മണിയോടുകൂടിയായിരുന്നു സംഭവം.

ഉടനെ സഹയാത്രികരായ കോഴിക്കോട് സ്വദേശിനിയും യു സി കോളേജ് പി എച്ച് ഡി വിദ്യാര്‍ഥിനിയുമായ രജനിയും തൃശൂര്‍ മൂന്ന് പീടിക സ്വദേശിനിയും എല്‍ ബി എസ് സെന്റര്‍ വിദ്യാര്‍ഥിനിയുമായ ശ്രീലക്ഷ്മിയും ബസ് കണ്ടക്ടര്‍ സുനിലിനെ വിവരമറിയിക്കുകയും തുടര്‍ന്ന് ബസ് ഡ്രൈവര്‍ ശ്രീകുമാര്‍ ആലുവ നജാത്ത് ആശുപത്രി ലക്ഷ്യമാക്കി ആംബുലന്‍സിന് തുല്യമായി പായുകയുമായിരുന്നു.

യുവതി കുഴഞ്ഞുവീണപ്പോള്‍ തല ഇടിച്ചതിനാല്‍ തലക്കും പരിക്കേറ്റിരുന്നു. കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ചതിനെ തുടര്‍ന്ന് യുവതി അപകടനില തരണം ചെയ്തതായി ആശുപത്രി ആര്‍ എം ഓ ഡോ. ബ്രഹ്മദത്ത് അറിയിച്ചു.
യുവതിയുടെ വീട്ടുകാരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് അവര്‍ ആശുപത്രിയില്‍ ത്തിയതിനുശേഷമാണ് സഹയാത്രികര്‍ പോയത്. കെ എല്‍ 15- 8465 ആലുവ ഡിപ്പോയിലെ ബസ്സാണ് ആംബുലന്‍സാക്കി
സഹയാത്രികരും ഡ്രൈവറും കണ്ടക്ടറും രക്ഷകരായത്.

