ഇറാനിയന്‍ ഡ്രോണ്‍ ആക്രമണം: കുവൈത്ത് വ്യോമപ്രതിരോധ നടപടികള്‍ ശക്തമാക്കി

Web Desk
0 Min Read

കുവൈത്ത് സിറ്റി: ഇറാന്റെ ഡ്രോണ്‍ ആക്രമണശ്രമങ്ങള്‍ കുവൈത്തിന്റെ വ്യോമപ്രതിരോധ സേന തടഞ്ഞതായി കുവൈത്ത് സായുധസേന ജനറല്‍ സ്റ്റാഫ് അറിയിച്ചു.

city exchange

തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍, രാജ്യത്തിനെതിരായ ശത്രുതാപരമായ ഡ്രോണ്‍ ആക്രമണങ്ങളെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ നേരിടുകയാണെന്ന് ജനറല്‍ സ്റ്റാഫ് വ്യക്തമാക്കി. വിവിധ പ്രദേശങ്ങളില്‍ കേട്ട സ്‌ഫോടനശബ്ദങ്ങള്‍ വ്യോമപ്രതിരോധ സംവിധാനം ശത്രു ഡ്രോണുകളെ തകര്‍ത്തതിന്റെ ഭാഗമായിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു.

സുരക്ഷാ ഏജന്‍സികള്‍ പുറത്തിറക്കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് പൊതുജനങ്ങളോട് ജനറല്‍ സ്റ്റാഫ് അഭ്യര്‍ഥിച്ചു.

ഇതിനു മുന്‍പും ഇറാനില്‍ നിന്നുള്ള ഡ്രോണ്‍ ആക്രമണശ്രമങ്ങള്‍ കുവൈത്ത് വിജയകരമായി തടഞ്ഞതായി അധികൃതര്‍ അറിയിച്ചിരുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!