

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ നിര്‍ദേശങ്ങള്‍ പാലിച്ച് 40 ടണ്‍ ഭക്ഷ്യസഹായവുമായി ഖത്തര്‍ വിമാനം സുഡാനിലെ പോര്‍ട്ട് സുഡാന്‍ വിമാനത്താവളത്തില്‍ എത്തി.

സുഡാനിലെ പോരാട്ടത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ ഖത്തര്‍ തയ്യാറാക്കിയ എയര്‍ ബ്രിഡ്ജില്‍ ആദ്യത്തേതാണ് ഈ വിമാനം. ഖത്തരി എയര്‍ ബ്രിഡ്ജില്‍ ഒരു ഫീല്‍ഡ് ഹോസ്പിറ്റലിന് പുറമെ വികസനം, ഭക്ഷണം, വൈദ്യസഹായം എന്നിവയും ഉള്‍പ്പെടുന്നു.
