

കുമളി: വൃഷ്ടിപ്രദേശത്ത് നീരൊഴുക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. രാവിലെ ഏഴരയോടെയാണ് ആദ്യ സ്പില്‍വേ ഷട്ടര്‍ തുറന്നത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സംഭരണം 138 അടി കഴിഞ്ഞതോടെയാണ് ഷട്ടര്‍ തുറന്നത്. വള്ളക്കടവിലാണ് ആദ്യം വെള്ളം ഒഴുകിയെത്തിയത്. ഷട്ടര്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് പെരിയാറിന്റെ തീരങ്ങളിലെ രണ്ടായിരത്തോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു.

റവന്യൂമന്ത്രി കെ രാജന്‍, ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ എന്നിവര്‍ പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

