

ദോഹ: മലയാളി അസോസിയേഷന്‍ കോഴിക്കോട് (മാക് ഖത്തര്‍) ബലി പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന മാക് ഇശല്‍ മൂന്നാം ഈദ് ദിനമായ ഞായറാഴ്ച്ച വൈകുന്നേരം ഏഴ് മണിക്ക് ഐ സി സിയില്‍ നടക്കും.

സംഗീതം, നൃത്തം, സ്‌നേഹവും സൗഹൃദവുമെല്ലാം ഒരുമിക്കുന്ന മനോഹരമായ സാംസ്‌കാരിക സന്ധ്യയാണ് മാക് ഖത്തര്‍ ഒരുക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
