Special
ആത്മ സമര്‍പ്പണത്തെയും അതി ജീവനത്തെയും സുദിനം

ഹൃദയത്തില്‍ അനുകമ്പയും ആര്‍ദ്രതയും ഉണര്‍ത്തി ഒരു ബലിപെരുന്നാള്‍ കൂടി. അല്ലാഹുവിന്റെ മഹത്വം ഉദ്‌ഘോഷിക്കുന്ന ബലി പെരുന്നാള്‍ ഇസ്ലാം മത വിശ്വാസികള്‍ ആഘോഷിക്കുകയാണ്. വിവിധ ജമാ അത്ത് കമ്മിറ്റികള്‍ ബലിപെരുന്നാള്‍ ആഘോഷത്തിന് നേതൃത്വം നല്‍കും.


വലിയ പെരുന്നാള്‍, ബക്രീദ് എന്നീ നാമങ്ങളിലും ബലിപെരുന്നാള്‍ അറിയപ്പെടുന്നു. അല്ലാഹുവിന്റെ കല്‍പനയ്ക്കും പ്രീതിക്കും വേണ്ടി ഏറ്റവും വിലപ്പെട്ടതിനേപ്പോലും തൃജിക്കുവാന്‍ മനുഷ്യന്‍ തയ്യാറാവുന്നതിന്റെ മഹത്തായ സൂചനയാകുന്നു ബക്രീദ്. ഇനിയുള്ള പുണ്യദിനം ഇസ്ലാമിലെ പഞ്ച സ്തംഭങ്ങളിലൊന്നായ വിശുദ്ധ ഹജ്ജിന്റെതാണ്.
പരിപൂര്‍ണ്ണമായ ത്യാഗത്തിന്റേയും സമര്‍പ്പണത്തിന്റേയും സഹനത്തിന്റേയും ആഘോഷമാണ് ബക്രീദ്.

മുസ്ലിം കലണ്ടറില്‍ അവസാന മാസമായ ദുല്‍ഹിജ്ജയിലാണ് ബക്രീദ് ആഘോഷിക്കുന്നത്. ‘ഇവ്ദ്’ എന്ന വാക്കില്‍ നിന്നാണ് ‘ഈദ്’ ഉണ്ടായത്. ഈ വാക്കിനര്‍ഥം ‘ആഘോഷം, ആനന്ദം’ എന്നൊക്കെയാണ്.


ഈദിന്റെ മറ്റൊരു പേരാണ് ഈദ്-ഉല്‍-സുഹ, ‘സുഹ’ എന്നാല്‍ ബലി. തനിക്കേറ്റവും പ്രിയങ്കരമായത് അല്ലാഹുവിന്റെ സന്നിധിയില്‍ ബലിയായി നല്‍കി, സ്വയം തിരുബലിയാകുക എന്നതാണ് ബക്രീദിന്റെ ആത്യന്തിക സന്ദേശം.
ഇബ്രാഹിം നബിയുടെയും മകന്‍ ഇസ്മയില്‍ നബിയുടെയും ത്യാഗത്തിന്റേയും വിശ്വാസത്തിന്റേയും സ്മരണകള്‍ പുതുക്കി കേരളത്തില്‍ ശനിയാഴ്ച ബലിപെരുന്നാള്‍
ആഘോഷിക്കുന്നത്.
രാവിലെ തന്നെ സംസ്ഥാനത്തെ എല്ലാ പള്ളികളും തക്ബീര്‍ ധ്വനികള്‍ കൊണ്ട് മുഖരിതമാവും. രാവിലെ മുതല്‍ പെരുന്നാള്‍ നമസ്‌കാരവും ഖുതുബ പ്രഭാഷണവും അനുബന്ധ ചടങ്ങുകളും സംഘടിപ്പിക്കും. പള്ളികളിലും വിവിധ നഗരങ്ങളില്‍ പ്രത്യേകം തയ്യാറാക്കിയ ഈദ് ഗാഹുകളിലും സമൂഹ നമസ്‌കാരം നടക്കും. സ്ത്രീകള്‍ക്ക് നമസ്‌കാരത്തില്‍ പങ്കെടുക്കാന്‍ പ്രത്യേക സംവിധാനം ചിലയിടങ്ങളിലുണ്ടാവും. നമസ്‌കാരാനന്തരം മരണപ്പെട്ട ബന്ധുമിത്രാധികളുടെ ഖബറിടങ്ങള്‍ സന്ദര്‍ശിച്ചു അവര്‍ക്കു വേണ്ടി പ്രത്യേക പ്രാര്‍ഥന നടത്തും.
പിന്നീട് കുടുംബ ബന്ധം വിളക്കിച്ചേര്‍ക്കാന്‍ അവരുടെ വീടുകളിലും താമസസ്ഥലങ്ങളിലും സന്ദര്‍ശനം നടത്തുന്നതോടൊപ്പം സാമൂഹ്യ സംഗമം പാര്‍ട്ടികള്‍ എന്നിവയില്‍ സജീവ സാന്നിധ്യം അറിയിക്കും.
ആത്മസമര്‍പ്പണവും അതി ജീവനതയും ദ്യോതിപ്പിക്കുന്ന ആഘോഷം പൗരാണിക കാലം തൊട്ട് നിലനില്‍ക്കുന്നതാണ് സര്‍വജ്ഞനായ സൃഷ്ടാവിന് സര്‍വ്വ സത്യതിയും.
ഏവര്‍ക്കും നേരുന്നു ബലി പെരുന്നാള്‍ ആശംസകള്‍.


