
പയ്യന്നൂർ: വർഷങ്ങളായി ഇന്ത്യൻ സമ്പദ്ഘടനയെ താങ്ങി നിർത്തുന്ന പ്രവാസികളുടെ ക്ഷേമത്തിനു വേണ്ടി സർക്കാർ ശക്തമായ ഇടപെടൽ നടത്തണമെന്ന് പ്രവാസി ലീഗ് പയ്യന്നൂർ മണ്ഡലം എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. പയ്യന്നൂർ മുൻസിപ്പർ മുസ്ലിം ലീഗ് ഓഫീസിൽ ചേർന്ന യോഗത്തിൽ പ്രവാസികളുടെ വിവിധ ആവശ്യങ്ങൾ അവലോകനം നടത്തി.

ജില്ലാ വൈസ് പ്രസിഡണ്ട് അഹമദ് പോത്താങ്കണ്ടം ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കക്കുളത്ത് അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി പി മുഹമ്മദ് കുഞ്ഞി ഹാജി, കാട്ടൂർ ഹംസ ഹാജി, ടി പി അബ്ദുൽ അസീസ് ഹാജി, എസ് സി അഷറഫ്, അലി കോയിപ്ര, വി കെ ശാഫി, എം ടി പി സൈഫുദ്ദീൻ മാസ്റ്റർ, മുഹമ്മദ് ഇഖ്ബാൽ തുടങ്ങിയവർ സംസാരിച്ചുപ്രവാസി ലീഗ് അംഗങ്ങളൂടെ മക്കളെ ആദരിക്കാനും പ്രവാസി ഫെസ്റ്റ് സംഘടിപ്പിക്കാനും തീരുമാനിച്ചു.

ഉന്നത വിജയം കൈവരിച്ച പ്രവാസി അംഗങ്ങളുടെ മക്കൾ എസ് എസ് എൽ സി, പ്ലസ് ടു (ഫുൾ എ പ്ലാസ്) നേടിയ കുട്ടികളെയും പ്രൊഫഷണൽ വിജയം നേടിയ കുട്ടികളെയും ഒക്ടോബർ 20ന് രാവിലെ 10 മണിക്ക് മുൻസിപ്പൽ ലീഗ് ഓഫീസിൽ വെച്ച് ആദരിക്കും. അപേക്ഷകൾ സർട്ടിഫിക്കറ്റും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം 15 ന് മുമ്പ് 9447438370, 9747474677 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
