
ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് ആയുര്‍വേദ ഡിസ്‌പെന്‍സറിക്ക് നാഷണല്‍ അക്രഡിറ്റേഷന്‍ അംഗീകാരം കിട്ടുന്നതിനും എറണാകുളം ജില്ലയില്‍ കായകല്‍പ്പം അവാര്‍ഡ് രണ്ടാം സ്ഥാനം നേടുന്നതിനും നേതൃത്വം നല്‍കി പഞ്ചായത്തില്‍ സ്തുത്യര്‍ഹ സേവനം നടത്തിയ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിനു ജോര്‍ജ്ജിന് ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് ഭരണസമിതി സ്‌നേഹാദരവ് നല്‍കി.

അഞ്ചു വര്‍ഷത്തെ പഞ്ചായത്ത് ഭരണം തീരുന്നതിന്റെ ഭാഗമായി ഭരണസമിതി നന്ദി പറയുന്നതിനായി കൂടിയ യോഗത്തില്‍ വെച്ചാണ് മെഡിക്കല്‍ ഓഫീസറെ ആദരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് ആദരവ് നല്‍കി. വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി അധ്യക്ഷത വഹിച്ചു.

സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ മുഹമ്മദ് ഷെഫീക്ക്, ഷീല ജോസ്, റൂബി ജിജി, അംഗങ്ങളായ കെ ദിലീഷ്, രമണന്‍ ചേലാക്കുന്ന്, കെ കെ ശിവാനന്ദന്‍, രാജേഷ് പുത്തനങ്ങാടി, ലൈല അബ്ദുല്‍ ഖാദര്‍, അലീഷ ലിനീഷ്, ഷെമീര്‍ ലാല, പി വി വിനീഷ്, റംല അലിയാര്‍, സബിത സുബൈര്‍, പി എസ് യൂസഫ്, ലീന ജയന്‍, സുബൈദ യൂസഫ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ റംല താജുദ്ദീന്‍ എന്നിവര്‍ ആശംസകള്‍ സംസാരിച്ചു.
