മിനി മാസ്റ്റുകളുടെ സ്വിച്ച് ഓണ്‍ നിര്‍വഹിച്ചു

Web Desk
1 Min Read

കാലടി: അന്‍വര്‍ സാദത്ത് എം എല്‍ എയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് ശ്രീമൂലനഗരം പഞ്ചായത്ത് 7, 8, 9, 16 വാര്‍ഡുകളിലെ പുറയാര്‍, തുമ്പാകടവ്, ചൊവ്വര ഫെറി, ചൊവ്വര കുടുംബ ആരോഗ്യ ഹോസ്പിറ്റല്‍, പഞ്ചായത്ത് ഓഫീസ്, മില്ലുപടി, മനക്കപ്പടി എന്നീ ജംഗ്ഷനുകളില്‍ സ്ഥാപിച്ച ഏഴ് മിനിമാസ്റ്റുകളുടെ സ്വിച്ച് ഓണ്‍ രാവിലെ നിര്‍വ്വഹിച്ചു.

city exchange

പഞ്ചായത്ത് പ്രസിഡന്റ് വി എം ഷംസുദ്ധീന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വൈസ് പ്രസിഡന്റ് സിന്ധു പാറപ്പുറം, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ഷെബീര്‍ അലി, പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ എന്‍ സി ഉഷ കുമാരി, സില്‍വി ബിജു, പഞ്ചായത്ത് അംഗങ്ങളായ കെ സി മാര്‍ട്ടിന്‍, ഡേവിസ് കൂട്ടുങ്ങല്‍, കെ പി അനൂപ്, ഡാര്‍ളി ജീമോന്‍, മുന്‍ പഞ്ചായത്ത് അംഗങ്ങളായ മഞ്ജു നവാസ്, അമീര്‍ പുറയാര്‍, വി വി സെബാസ്റ്റ്യന്‍, അന്‍വര്‍ രാമചന്ദ്രന്‍, ബാബു എ കെ, ഡോ. മനോജ്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി മാഹിന്‍, പി കെ സിറാജ്, ഓ പി ജോബി, കെ ജി ഹരിദാസ്, താഹിര്‍, വര്‍ഗീസ് അരീക്കല്‍, വിപിന്‍ ദാസ്, കെ എസ് ചന്ദ്രശേഖരന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!