

ആലുവ: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയായി 50 കോടി രൂപ അനുവദിച്ച് നിര്‍മ്മിക്കുന്ന പുതിയ ഹൈടെക് മാര്‍ക്കറ്റിന്റെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു. അന്‍വര്‍ സാദത്ത് എം എല്‍ എ ആമുഖ പ്രസംഗം നടത്തി.

കേന്ദ്ര ഫിഷറീസ് വകുപ്പ് സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍ വിശിഷ്ടാതിഥിയായിരുന്നു. സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് മുഖ്യാതിഥിയായി. ചടങ്ങില്‍ മാര്‍ക്കറ്റിന്റെ രൂപരേഖയുടെ പ്രകാശനം ബെന്നി ബഹനാന്‍ എം പി നിര്‍വ്വഹിച്ചു.

മത്സ്യ ബന്ധന വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബി അബ്ദുല്‍ നാസര്‍ പദ്ധതിയുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ എം ഒ ജോണ്‍ സ്വാഗതം പറഞ്ഞു. അഡ്വ. ഹാരിസ് ബീരാന്‍ എം പി, ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ്, വൈസ് ചെയര്‍പേഴ്‌സണും വാര്‍ഡ് കൗണ്‍സിലറുമായ സൈജി ജോളി, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ലത്തീഫ് പൂഴിത്തറ, എം പി സൈമണ്‍, ഫാസില്‍ ഹുസൈന്‍, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ മിനി ബൈജു, ലിസ ജോണ്‍സണ്‍, മുനിസിപ്പല്‍ പ്രതിപക്ഷ നേതാവ് ഗയില്‍സ് ദേവസ്സി പയ്യപ്പിള്ളി, കൗണ്‍സിലര്‍ എന്‍ ശ്രീകാന്ത്, ആലുവ മുനിസിപ്പാലിറ്റി സെക്രട്ടറി പി ജെ ജസിത, കെ എസ് സി എ ഡി സി ഡയറക്ടര്‍ ബോര്‍ഡ് അംഗം ടി രഘുവരന്‍, സി പി എം എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ്, സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം പി കെ രാജേഷ്, ബി ജെ പി എറണാകുളം നോര്‍ത്ത് ജില്ലാ കമ്മിറ്റി പ്രസിഡന്റ് എം എ ബ്രഹ്മരാജ്, ആലുവ നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എം കെ എ ലത്തീഫ്, ആലുവ നഗരസഭ മുന്‍ ചെയര്‍മാന്‍ എം ടി ജേക്കബ്, ആലുവ നഗരസഭ മുന്‍ ചെയര്‍പേഴ്‌സണ്‍ ലിസി അബ്രഹാം എന്നിവര്‍ ആശംസകള്‍ പറഞ്ഞു. കേരള സംസ്ഥാന തീരദേശ വികസന കോര്‍പറേഷന്‍ എം ഡി പി ഐ ഷെയ്ക്ക് പരീത് നന്ദി പറഞ്ഞു.
