

ആലുവ: ജൂണ്‍ അഞ്ച് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ചൂര്‍ണ്ണിക്കര ബഡ്സ് സ്‌പെഷ്യല്‍ സ്‌കൂളില്‍ നടന്ന പരിസ്ഥിതി ദിന പരിപാടികള്‍ ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷെഫീക്ക് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പരിസ്ഥിതിദിന സന്ദേശം നല്‍കുകയും വൃക്ഷ തൈ നടുകയും കുട്ടികള്‍ക്ക് വൃക്ഷ തൈ വിതരണം നടത്തുകയും ചെയ്തു.

ബഡ്‌സ് സ്‌ക്കൂള്‍ ഹെഡ്മിസ്ട്രസ് സിനി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. സരള ടീച്ചര്‍, ഷഹന നൂറുദ്ദീന്‍, സ്‌ക്കൂള്‍ പ്രതിനിധി ബിപിന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
