
ആലുവ: ആലുവയിലെ ‘ചുവന്ന തെരുവുകള്‍’ക്കെതിരെ മാധ്യമ പ്രവര്‍ത്തകന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ‘മാധ്യമം’ ആലുവ ലേഖകന്‍ യാസര്‍ അഹമ്മദാണ് ആലുവ നഗരത്തില്‍ നിറഞ്ഞിരിക്കുന്ന അനാശാസ്യ കേന്ദ്രങ്ങളെ കുറിച്ച് ഫെയ്സ്ബുക്കില്‍ കുറിച്ചത്.

നഗരത്തില്‍ വിവിധ ലോഡ്ജുകള്‍ കേന്ദ്രീകരിച്ചാണ് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. സമൂഹത്തിലെ പ്രമുഖരായവരുടെവരെ നേതൃത്വത്തില്‍ നടക്കുന്ന അനാശാസ്യ കേന്ദ്രങ്ങള്‍ക്കെതിരെ ശക്തമായ വിവരങ്ങളാണ് ഫെയ്സ് ബുക്കിലുള്ളത്. ഇതിനോടകം തന്നെ ഫെയ്സ് ബുക്ക് കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ തരംഗമായിട്ടുണ്ട്. യാസര്‍ അഹമ്മദിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് താഴെ


എറണാകുളം ജില്ലയുടെ ചുവന്ന തെരുവായി ആലുവ മാറുന്നു
ആലുവ നഗരം അനാശാസ്യ പ്രവര്‍ത്തകരെകൊണ്ട് നിറഞ്ഞിരിക്കുന്നു. രാപകല്‍ ഭേദമന്യേ മുക്കിലും മൂലയിലും പച്ചമാംസ കച്ചവടം പൊടിപൊടിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുവരെ നിരവധി യുവതികളെയാണ് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ആലുവയിലേക്ക് ഇറക്കുമതി ചെയ്തിരിക്കുന്നത്. റെയില്‍വേ സ്റ്റേഷന്‍ മുതല്‍ ജില്ല ആശുപത്രി വരെയുള്ള ഭാഗങ്ങളിലും പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് പരിസരത്തും അനാശാസ്യ പ്രവര്‍ത്തകരും താവളമാക്കിയിട്ടുണ്ട്. പട്ടാപ്പകലിലും അത്തരക്കാര്‍ ഇവിടെ തമ്പടിക്കുകയാണ്. ഗുണ്ട സംഘങ്ങളുടെ സംരക്ഷണവും ഇത്തരക്കാര്‍ക്കുണ്ട്. പരിസരത്തെ ഏതാനും ലോഡ്ജുകാരാണ് ഇവരെ സംരക്ഷിക്കുന്നത്. വ്യാപാരി- രാഷ്ട്രീയ സംഘടനകളിലെ നേതാക്കള്‍ വരെ ഇത്തരം ഇടാപാടുകള്‍ക്കായി അവരുടെ ലോഡ്ജുകള്‍ നല്‍കി പണം കൊയ്യുകയാണ്. അത്തരക്കാര്‍ക്കെതിരെ സംഘടനകള്‍ മൗനം പാലിക്കുന്നു.
ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലും മറ്റും ഇത്തരം സ്ത്രീകള്‍ തമ്പടിച്ചാണ് കച്ചവടം ഉറപ്പിക്കുന്നത്. അതിനാല്‍ തന്നെ മാന്യയായ സ്ത്രീകള്‍ക്ക് ബസ് കാത്തിരിപ്പ് കേന്രങ്ങളിലടക്കം നില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണ്. അത്തരത്തില്‍ നില്‍ക്കുന്ന സ്ത്രീകകളെ കണ്ടാല്‍ ഞരമ്പന്‍മാര്‍ വിലപേശലുമായി പാഞ്ഞടുക്കുകയാണ്. സമൂഹം ഒന്നടങ്കം ഇതിനെതിരെ രംഗത്തുവന്നില്ലെങ്കില്‍ ആലുവ പൂര്‍ണമായും ചുവന്ന തെരുവായി മാറാന്‍ അധികനാള്‍ വേണ്ടിവരില്ല.

