

കോഴിക്കോട്: എം ജി എം സ്റ്റുഡന്‍സ് വിംഗ് കോഴിക്കോട് സിറ്റി മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥിനികള്‍ക്കായി കാമ്പസ് കോമ്പസ് പരിപാടി സംഘടിപ്പിച്ചു.

പരിപാടിയുടെ ഉദ്ഘാടനവും പൊതുപരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് ദാനവും കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവ് കെ സി ശോഭിത നിര്‍വ്വഹിച്ചു. ചടങ്ങില്‍ പ്രസിഡന്റ് നുസ ഫസല്‍ അധ്യക്ഷത വഹിച്ചു.

നബീല കുനിയില്‍, ഷിബിന്‍ പുളിക്കല്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ഫരിസ്ത ഒ, റസീന്‍ അലി, ആയിഷ നൂറ, നൈഫ നഷാദ് എന്നിവര്‍ പ്രസംഗിച്ചു.
